‘ഇന്‍ജാസ് ബഹ്‌റൈന്‍ പദ്ധതി’ ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റിക്ക് ഒന്നാം സ്ഥാനം 

മനാമ: ‘ഇന്‍ജാസ് ബഹ്‌റൈന്‍ പദ്ധതി’ നടപ്പാക്കുന്നതില്‍ ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റിക്ക് രണ്ടാം തവണയും ഒന്നാം സ്ഥാനം ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. റിയാദ് യൂസുഫ് ഹംസ, ‘ഇന്‍ജാസ് ബഹ്‌റൈന്‍ ഫൗണ്ടേഷന്‍’ ചീഫ് എക്‌സിക്യൂട്ടിവ് ശൈഖ ഹിസ്സ ബിന്‍ത് ഖലീഫ ആല്‍ഖലീഫയില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമിയുടെ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റിയും ‘ഇന്‍ജാസ് ബഹ്‌റൈന്‍ ഫൗണ്ടേഷനും’ തമ്മിലുള്ള സഹകരണം വിശദീകരിച്ചു. അന്താരാഷ്​ട്ര തലത്തില്‍ സാമ്പത്തിക മേഖലയില്‍ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ‘ജൂനിയര്‍ അച്ചീവ്‌മ​െൻറ്​ ഫൗണ്ടേഷ’​​െൻറ ഭാഗമായാണ് ‘ഇന്‍ജാസ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്. യുവാക്കളില്‍ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ വിപണിയില്‍ കരുത്ത് നേടുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
 
Tags:    
News Summary - injas bahrin programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.