ഇന്ത്യൻ സോഷ്യൽ ഫോറം ഇേന്റണൽ ഫുട്ബാൾ ടൂർണമെന്റ് വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ ആറു മേഖലകളായി തിരിച്ച് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുഹറഖ്, ഗുദൈബിയ, ബുദൈയ, മനാമ, റിഫ, സനദ് എന്നീ മേഖലകളാക്കി തിരിച്ചു നടന്ന മത്സരത്തിൽ സനദ് ചാമ്പ്യന്മാരും മനാമ റണ്ണറപ്പുമായി. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അലി അക്ബർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ്, വൈസ് പ്രസിഡന്റ് അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട്, ജനറൽ സെക്രട്ടറി വി.കെ. മുഹമ്മദലി, വൈസ് പ്രസിഡന്റ് അഷറഫ് പാതിരപ്പറ്റ, ജോ. സെക്രട്ടറി അസീർ പാപ്പിനിശ്ശേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്പോർട്സ് സെക്രട്ടറി മുസ്തഫ ടോപ്മാൻ, റംഷി വയനാട്, ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ടീം മാനേജർ നിയാസ്, ക്യാപ്റ്റൻ അരുൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.