മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലുമുള്ള സ്കൂൾ ടോപ്പർമാരെ ഇന്ത്യൻ സ്കൂൾ അനുമോദിച്ചു. ഇൗസ ടൗൺ കാമ്പസിൽ നടന്ന വെർച്വൽ അക്കാദമിക് അവാർഡ് വിതരണ ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ സ്കൂളിെൻറ മികച്ച പ്രകടനത്തെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. കോവിഡ് 19െൻറ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രകീർത്തിച്ചു. അക്കാദമിക് ടീമിെൻറ കൂട്ടായ പരിശ്രമങ്ങൾ എക്കാലത്തെയും അക്കാദമിക് നേട്ടമുണ്ടാക്കാൻ സഹായിച്ചതായി അധ്യക്ഷത വഹിച്ച സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.
സെക്രട്ടറി സജി ആൻറണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, ബിനു മണ്ണിൽ വർഗീസ്, പ്രേമലത എൻ.എസ്, രാജേഷ് നമ്പ്യാർ, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, കമ്യൂണിറ്റി നേതാക്കളായ മുഹമ്മദ് ഹുസൈൻ മലിം, പി.എം. വിപിൻ, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പന്ത്രണ്ടാം ക്ലാസ് സ്കൂൾ ടോപ്പർമാരായ ആരോൺ ഡൊമിനിക് ഡികോസ്റ്റ, ആദിത്യ സിങ്, മേഘന ഗുപ്ത, നിപുണ അശോക്, ദേവദേവ് സുജിത്ത് കൂട്ടാല, പത്താം ക്ലാസ് സ്കൂൾ ടോപ്പർമാരായ ഗുഗൻ മേട്ടുപ്പാളയം ശ്രീധർ, വീണ കിഴക്കേതിൽ, മാനസ മോഹൻ, ഹിമ പ്രശോഭ് എന്നിവരാണ് സ്വർണമെഡൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.