ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം നിലവിൽ വന്നു
മനാമ: ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഐ.എസ്.പി.എഫ് ലോഗോ പ്രകാശനവും ഡിസംബർ എട്ടിനു എക്സിക്യൂട്ടിവ് പാനലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായുള്ള വാർത്തസമ്മേളനവും ഉമ്മുൽ ഹസ്സം പാൻ ഏഷ്യ പാർട്ടി ഹാളിൽ നടന്നു.
ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ, ഭാരവാഹികളായ ചന്ദ്രബോസ്, ദീപക് മേനോൻ, പ്രവീഷ്, അനിൽ ഐസക്, ജൈഫെർ മദനി, എബ്രഹാം സാമുവേൽ, ഷാജി കാർത്തികേയൻ, പ്രമോദ് തുടങ്ങിയവർ ചേർന്ന് ഐ.എസ്.പി.എഫ് ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ സംഘടന പ്രതിനിധികളും ഒട്ടനവധി രക്ഷിതാക്കളും പങ്കെടുത്തു.ഇന്ത്യൻ സ്കൂളിന്റെ സമഗ്ര പരിഷ്കരണത്തിനും പക്ഷപാത രഹിതമായി വിദ്യാർഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകൾക്കും ഗുണകരമായ പല പദ്ധതികളും ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അധ്യാപകരുടെ പരിശീലനം, മെച്ചപ്പെട്ട വേതനം, ആരോഗ്യ ഇൻഷുറൻസ് സംവിധാനം എന്നിവ നടപ്പാക്കി സ്കൂളിന്റെ അക്കാദമിക് നിലവാരം ഉയർത്തും.
മെച്ചപ്പെട്ട പഠനമുറികൾ, വൃത്തിയുള്ള കാന്റീൻ, ഉയർന്ന നിലവാരത്തിലുള്ള വിശ്രമ മുറികൾ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകൾക്ക് അധികജോലിക്ക് വേതനം, വിദ്യാർഥികൾക്ക് സഞ്ചരിക്കാൻ ഉന്നത നിലവാരമുള്ള ബസുകൾ എന്നിവ ഏർപ്പെടുത്തും. ജനറൽ ബോഡിയിൽ നടക്കുന്ന സംവാദങ്ങൾ സമൂഹത്തെ അറിയിക്കുന്നതിന് മാധ്യമങ്ങൾക്കു പ്രവേശനം നൽകും. സ്കൂളിന്റെ വികസനത്തിന് തടസ്സമാവുന്ന നിയമങ്ങൾ പരിഷ്കരിക്കുമെന്നും സ്കൂളിന്റെ ഭരണഘടനയിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാൻ വിദഗ്ധ സമിതി രൂപവത്കരിക്കുമെന്നും അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും അഡ്മിഷൻ നൽകുമെന്നും രക്ഷിതാക്കളുടെ ആവശ്യങ്ങൾ കേൾക്കാനും പരാതിപരിഹാരത്തിനുമായി സമിതികൾ, പരിചയസമ്പന്നരായ കൗൺസിലർമാരുടെ പാനൽ എന്നിവ ഏർപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
ലിൻസെൻ, നിബു തോമസ്, സുന്ദർ, റെജികുമാർ, ജയരാജ് കവിത പ്രേം, സുനിത എസ്. കുമാർ, ഷെറിൻ, മൂസ ഹാജി, ജസ്റ്റിൻ രാജ്, ജയശങ്കർ, ഷെമിലി പി. ജോൺ, നജീബ് കടലായി, മനോജ്, രാജേഷ്, റിതിൻ രാജ്, പങ്കജ്നാഭൻ, ബിജോയ്, അജേഷ്, സുനിൽ, ഹലീൽ, ഹക്കിം മിനേഷ്, പ്രേം, സുബായ, പന്നീർ സെൽവം, കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.