മനാമ : ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനോട് അനുബന്ധിച്ച കായിക മത്സരങ്ങളുടെ ഭാഗമായ ക്രിക്കറ്റ് ടൂർണമെൻറിന് ഉജ ്വല തുടക്കം.
ആദ്യ ദിനത്തിൽ ഗ്രൂപ്പ് എഫിൽ നിന്നുള്ള മൂന്നു ടീമുകൾ മത്സരിച്ചു. ബോംബെ ബോയ്‌സും ഫോഗ് പ്രിേൻ റഴ്‌സും ക്വർട്ടറിൽ കടന്നു.ഗ്രൂപ്പ് എഫിൽ ആദ്യ മത്സരത്തിൽ ഫോഗ് പ്രിന്റേഴ്‌സ് ഒമ്പതു വിക്കറ്റിന് ഇബ്ൻ അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂളിനെ തോൽപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ ഇബ്ൻ അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂളിനെതിരെ ബോംബെ ബോയ്‌സ് അഞ്ചു വിക്കറ്റിന് ജയിച്ചു. ഗ്രൂപ്പ് ഈ യിൽ ബോംബെ ബോയ്‌സ് പത്തു വിക്കറ്റിന് ഫോഗ് പ്രിന്റേഴ്‌സിനെ പരാജയപ്പെടുത്തി.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,വൈസ് ചെയർമാൻ ജയഫർ മൈദാനി ,ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ എസ് ഇനയദുള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് നമ്പ്യാർ , വി അജയകൃഷ്ണൻ , ദീപക് ഗോപാലകൃഷ്ണൻ , ഇന്ത്യൻ സ്‌കൂൾ കായികാധ്യാപകർ ,ഫെയർ സംഘാടകസമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കായികമേളക്ക് തുടക്കമായത്.
ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ 2018, ഡിസംബർ 20, 21 തീയതികളിലാണ് സ്‌കൂൾ ഇൗസ ടൗൺ കാമ്പസിൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.