മനാമ: പ്രവാസികളുടെ അഭിമാന സ്ഥാപനമായ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. രണ്ടു മാസം നീണ്ട പ്രചാരണത്തിനൊടുവിലാണ് നാളെ വോെട്ടടുപ്പ് നടക്കുന്നത്. 2017-^2020 വർഷത്തേക്കുള്ള ഭരണസമിതിയാണ് ഇൗ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരിക. തെരഞ്ഞെടുപ്പിെൻറ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വരണാധികാരികളിൽ ഒരാളായ ലെനി പി.മാത്യു ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വീണ അറോറ,മുഹമ്മദ് ഗൗസ്, മുഹമ്മദ് സലിം, തോമസ് മത്തായി എന്നിവരും തെരെഞ്ഞെടുപ്പ് ഒാഫിസർമാരാണ്. വെള്ളിയാഴ്ച കാലത്ത് എട്ടുമണിക്ക് വാർഷിക ജനറൽ ബോഡി ആരംഭിക്കും. കൃത്യം ഒമ്പതു മണിക്ക് വോെട്ടടുപ്പ് തുടങ്ങും. ഇത് വൈകീട്ട് ഏഴുമണി വരെ നീളും. വൈകീട്ട് ഏഴുമണിക്കുള്ളിൽ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്നവർക്ക് മാത്രമായിരിക്കും വോട്ടിങിനുള്ള അനുമതി.
വാർഷിക ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് ഒന്നാമത്തെ അജണ്ടയാണ്.രഹസ്യ ബാലറ്റിലൂടെയാണ് േവാെട്ടടുപ്പ്. വോട്ടിങ്ങിനായി ശൈഖ് ഇൗസ ബ്ലോക്കിൽ 24 ബൂത്തുകൾ സജ്ജീകരിക്കുന്നുണ്ട്. മൊത്തം 110 സ്റ്റാഫിന് തെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ നിർദേശങ്ങളും കഴിഞ്ഞ ദിവസം നൽകി. ഏഴുമണിക്ക് വോെട്ടടുപ്പ് കഴിഞ്ഞ്, ഒരു മണിക്കൂറിന് ശേഷം വോെട്ടണ്ണൽ തുടങ്ങും. ശൈഖ് ഇൗസ ബ്ലോക്കിൽ തന്നെയാണ് കൗണ്ടിങ്.
ആദ്യം സ്റ്റാഫ് പ്രതിനിധിയുടെ വോട്ടാണ് എണ്ണുക. തുടർന്ന് മറ്റ് സ്ഥാനാർഥികളുെടയും എണ്ണും. ശനിയാഴ്ച പുലർച്ചയോടെ മാത്രമേ പൂർണമായ റിസൽട്ട് അറിയാൻ സാധിക്കൂ.
നവംബർ 27ഉച്ച രണ്ടുമണിവരെയായിരുന്നു പത്രികകൾ സമർപ്പിക്കാനുള്ള സമയം. 29നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. നിലവിൽ 32 പേർ മത്സര രംഗത്തുണ്ട്. അഞ്ച് കൂട്ടായ്മകളാണ് മത്സര രംഗത്തുള്ളതെങ്കിലും പ്രധാനമായും പ്രിൻസ് നടരാജെൻറ നേതൃത്വത്തിലുള്ള പി.പി.എ, ഫ്രാൻസിസ് കൈതാരത്തിെൻറ നേതൃത്വത്തിലുള്ള യു.പി.എ, അജയകൃഷ്ണൻ നേതൃത്വം നൽകുന്ന യു. പി.പി എന്നീ പാനലുകൾ തമ്മിലാണ് മത്സരം. മറ്റൊരു ഗ്രൂപ്പിന് രാഖി ജനാർദനൻ ആണ് നേതൃത്വം നൽകുന്നത്. തമിഴ് കൂട്ടായ്മയുടെ ഒരു പാനലും രംഗത്തുണ്ട്.
ചെയർമാൻ,വൈസ് ചെയർമാൻ, സെക്രട്ടറി, അസി.സെക്രട്ടറി, മൂന്ന് ബോർഡ് അംഗങ്ങൾ, സ്റ്റാഫ് പ്രതിനിധി, തുടർച്ച അംഗം, മന്ത്രാലയം പ്രതിനിധി, പ്രിൻസിപ്പൽ എന്നിങ്ങനെ 11 പേർ അടങ്ങിയതാണ് സ്കൂൾ ഭരണ സമിതി.ഇതിൽ മന്ത്രാലയം അംഗം, സ്റ്റാഫ് പ്രതിനിധി, പ്രിൻസിപ്പൽ, തുടർച്ച അംഗം എന്നിവർ ഒഴികെ ബാക്കി ഏഴുപേരെയാണ് വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുക.നിലവിലെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് വായിക്കൽ, കഴിഞ്ഞ ജനറൽ ബോഡിയിലെ മിനുട്സ് അംഗീകരിക്കൽ, അക്കാദമിക് റിപ്പോർട്ട് വായന, പ്രധാന കരാറുകൾ അംഗീകരിക്കൽ, സ്കൂൾ ഭരണഘടന മാറ്റം തുടങ്ങി 11 ഓളം അജണ്ടകളാണ് ജനറൽ ബോഡിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.രക്ഷിതാക്കൾക്ക് ജനറൽ ബോഡിയിൽ സംബന്ധിക്കുന്നതിനായി ബഹ്റൈെൻറ എല്ലാ ഭാഗത്തുനിന്നും ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സി.പി.ആർ, സ്കൂൾ അംഗത്വ നമ്പർ തുടങ്ങിയവ രക്ഷിതാക്കൾ തെരെഞ്ഞെടുപ്പിന് വരുമ്പോൾ കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.