??????? ?????? ??????????? ????? ???????????????, ?????? ???????????????

ഇന്ത്യൻ സ്‌കൂൾ കായികമേളയിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യൻ

മനാമ: ആവേശം അലതല്ലിയ ഇന്ത്യൻ സ്‌കൂൾ കായികമേളയിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യനായി. വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂളി​​​െൻറ ഇൗസ ടൗൺ കാമ്പസിൽ നടന്ന കായികമേളയിൽ 487 പോയ​േൻറാടെയാണ് ആര്യഭട്ട ഹൗസ് മുന്നിൽ എത്തിയത്​. 340 പോയൻറ്​ നേടിയ സി.വി. രാമൻ ഹൗസ് റണ്ണേഴ്‌സ് അപ് ആയി. വിക്രം സാരാഭായ് ഹൗസ് 329 പോയി​േൻറാടെ മൂന്നാം സ്ഥാനവ​ും. ജെ സി ബോസ് ഹൗസ് 208 പോയി​േൻറാടെ നാലാം സ്ഥാനവും നേടി. ഇന്ത്യൻ സ്‌കൂൾ ഇൗസ ടൗൺ കാമ്പസിലെയും റിഫ കാമ്പസിലെയും കുട്ടികൾ വർണശബളമായ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു. മുഖ്യാതിഥി ബഹ്​റൈൻ ഫുട്​ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഇബ്രാഹിം സാദ് അൽ ബുഅയ്നൈൻ കായിക ദിനം ഉദ്ഘാടനം ചെയ്​തു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്​സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, ഖുർഷിദ് ആലം, എം.എൻ. രാജേഷ്, വി.അജയകൃഷ്ണൻ, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ,വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ ,വിദ്യാർഥികൾ ,രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം (സ്പോർട്സ് ) എം.എൻ. രാജേഷ് കായിക വിഭാഗത്തി​​​െൻറ നേട്ടങ്ങൾ വിവരിക്കുന്ന വാർഷിക റിപ്പോർട് അവതരിപ്പിച്ചു.

കായിക വകുപ്പ് മേധാവി സൈക്കാത്ത് സർക്കാർ നന്ദി പ്രകാശിപ്പിച്ചു. സി.ബി.എസ്.ഇ ദേശീയ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ റേച്ചൽ ജേക്കബിനെ ചടങ്ങിൽ ആദരിച്ചു. ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളുടെ സംസ്​കാരം വിളിച്ചോതുന്ന വർണ്ണ വേഷങ്ങളോടെ കുട്ടികൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു. നൂറിലേറെ ഇനങ്ങളിലായി 2800 ഓളം കുട്ടികൾ കായിക മേളയിൽ പങ്കെടുത്തു. ജേതാക്കൾക്ക്​ 600 ഓളം ട്രോഫികൾ വിതരണം ചെയ്​തു. റിഫ കാമ്പസിൽ നിന്നുള്ള കുട്ടികളുടെ നൃത്തവും ഇസ ടൗൺ കാമ്പസിലെ കുട്ടികളുടെ യോഗാഭ്യാസ പ്രകടനവും നൃത്ത വും കാണികളെ ആകർഷിച്ചു. വർണശബളമായ മാർച്ച് പാസ്റ്റിൽ വൈക്കം വിക്രം സാരാഭായ് ഹൗസ് ഒന്നാം സമ്മാനം കരസ്ഥമാക്കി.

വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാർ
മനാമ: ഇന്ത്യൻ സ്​കൂൾ കായികമേളയിൽ വ്യക്തിഗത ചാമ്പ്യന്മാരുടെ പേരുവിവരം ചുവടെ. പോയിൻറ്​ ഹൗസ്​ എന്നിവ ബ്രാക്കറ്റിൽ.
1. സൂപ്പർ സീനിയർ ബോയ്‌സ് - മുഹമ്മദ് സഫ്‌വാൻ (26,ആര്യഭട്ട)
2. സൂപ്പർ സീനിയർ ഗേൾസ് - ഹരിത പേരയിൽ (26 ,സി വി രാമൻ)
3. സീനിയർ ബോയ്‌സ്‌ -ഷഹബാസ് ബഷീർ (26,വിക്രം സാരാഭായ്)
4.സീനിയർ ഗേൾസ് - അലീമ അഷറഫ് (926, ആര്യഭട്ട)
5.പ്രീ സീനിയർ ബോയ്‌സ് -അരവിന്ദ് രാജീവ് (26,ആര്യഭട്ട)
6.പ്രീ സീനിയർ ഗേൾസ് -ശ്വേതാ ശ്യാം (26 , ജെ സി ബോസ്)
7.ജൂനിയർ ബോയ്‌സ് - ഖാലിദ് ഉമർ -(28, ആര്യഭട്ട)
8.ജൂനിയർ ഗേൾസ് -ശ്രീപദ്‌മിനി സുധീരൻ (23,ആര്യഭട്ട)
9. സബ് ജൂനിയർ ബോയ്‌സ്‌ -മുഹമ്മദ് അസ്‌ലം - (19, ജെ സി ബോസ്)
10.സബ് ജൂനിയർ ഗേൾസ് -ദയ അന്ന വർഗീസ് (17 ,വിക്രം സാരാഭായ്)

Tags:    
News Summary - indian school champion-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.