ഇന്ത്യൻ സ്​കൂൾ തെരഞ്ഞെടുപ്പ്​: യു.പി.എ പാനൽ അധ്യാപക പ്രതിനിധിയെ മത്സരിപ്പിക്കില്ല

മനാമ: ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പിൽ അധ്യാപക പ്രതിനിധിയെ തങ്ങളുടെ പാനലി​​െൻറ ഭാഗമായി മത്സരിപ്പിക്കില്ലെന്ന്​ യു.പി.എ അറിയിച്ചു. അധ്യാപകരെ രാഷ്​ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നതിൽ താൽപര്യമില്ല. അധ്യാപക സമൂഹത്തിന്​ ഭരണസമിതിയിൽ പ്രതിനിധി ഉണ്ടായിരിക്കണം. പക്ഷെ അത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാനലി​​െൻറ ഭാഗമായല്ല  ഉണ്ടാവേണ്ടതെന്നാണ് യു.പി. എ തീരുമാനം. ഏതെങ്കിലും പാനലി​​െൻറ പ്രതിനിധിയായി മത്സരിച്ച്​ ജയിച്ചാലും പരാജയപ്പെട്ടാലും അവരെ അനഭിമതരായി കാണുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അത്​ അഭിലഷണീയമല്ലെന്ന്​ യു. പി.എ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. 
രക്ഷിതാക്കൾ രാഷ്​ട്രീയപരമായി മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ അധ്യാപകരെ കൂടി അതി​​െൻറ ഭാഗമാക്കി സ്‌കൂളി​​െൻറ പഠന നിലവാരത്തെയോ പുരോഗതിയെയോ തകർക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു അധ്യാപകനെയും പാനൽ പ്രതിനിധിയായി അവതരിപ്പിക്കാതെ, അവർക്കിടയിൽ നിന്നും വിജയിച്ചുവരുന്ന ആരെയും സ്വീകരിക്കാനാണ് യു.പി.എ തീരുമാനിച്ചതെന്ന് ചെയർമാൻ പി.വി. രാധാകൃഷ്ണപിള്ള, തെരഞ്ഞെടുപ്പ് കൺവീനർ ഇ.കെ. പ്രദീപൻ, മുന്നണി നേതാക്കളായ സേവി മാത്തുണ്ണി, ശ്രീധർ തേറമ്പിൽ എന്നിവർ പറഞ്ഞു. 

സ്‌കൂളി​​െൻറ വലിയ സാമ്പത്തിക ബാധ്യതകൾ രക്ഷിതാക്കൾക്ക് മേൽ അടിച്ചേൽപ്പിച്ചവർക്കെതിരെയും, നിഷ്ക്രിയത്വവും പ്രാപ്തിയില്ലായ്മയും മൂലം വികസനം മുരടിപ്പിച്ചർക്കും എതിരെയാണ് ഉയർന്ന യോഗ്യതകളും സാമൂഹിക പ്രതിബദ്ധതയുമുള്ള സ്​ഥാനാർഥികളെ യു.പി.എ പാനലിൽ അണിനിരത്തിയത്​. ബാങ്ക് ലോണെടുത്ത് ബിൽഡിങ് പണിയുക എന്നത് മാത്രമല്ല വികസനം. വരും തലമുറക്ക്​ കൂടി പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാകണം. സ്‌കൂളിനെ വലിയ സാമ്പത്തിക ബാധ്യതയിലേക്കു തള്ളിവിടാതെ വികസനം നടപ്പാക്കാനാകും. അക്കാദമിക്​ രംഗത്തും മുന്നേറാൻ സാധിക്കും. ഇതിനുള്ള പദ്ധതികളാണ്​ യു.പി.എ അവതരിപ്പിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.    

Tags:    
News Summary - indian school-bahrin -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.