പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം: നിവേദനങ്ങളുമായി ബഹ്​റൈനിലെ ഇന്ത്യൻ പ്രവാസി പ്രതിനിധികൾ

മനാമ: ഉത്തർപ്രദേശിലെ വാരാണസിയിൽ ആരംഭിച്ച പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിൽ ബഹ്​റൈനിൽ നിന്ന്​ പ​െങ്കടുക്ക ുന്നത്​ 15 ഒാളം ഇന്ത്യൻ പ്രവാസി പ്രതിനിധികൾ. ​െഎ.സി.ആർ.എഫ്​ ചെയർമാൻ അര​ുൾദാസ്​, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, മാധ്യമ പ്രവർത്തകൻ സോമൻബേബി, ​െഎ.സി.ആർ.എഫ്​ അംഗം സുധീർ തിരുന്നല്ലത്ത്​, വിവിധ സംഘടന പ്രതിനിധികളായ നാസർമഞ്ചേരി, ചെമ്പൻ ജലാൽ, ​ ജേക്കബ്​ തുടങ്ങിയവർ സംബന്​ധിക്കുന്നുണ്ട്​.

ബഹ്​റൈനിലെ ഇന്ത്യൻ സമൂഹത്തി​​​െൻറ വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ഒൗദ്യോഗികമായും അനൗദ്യോഗികമായും ഉന്നയിക്കാനുള്ള തത്രപ്പാടിലാണ്​ പ്രതിനിധികൾ. ബഹ്​റൈനിലെ ഇന്ത്യൻ പ്രവാസികൾ വിവിധ വിഷയങ്ങൾ ഉന്നയിച്ച്​​ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങിനെ അനൗപചാരികമായി ചർച്ച നടത്തിയതായി പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അറിയിച്ചു. പാസ്​പോർട്ടിലെ സർനെയിം കൂട്ടി​േച്ചർക്കലി​​​െൻറ ഭാഗമായുള്ള നിബന്​ധനകൾ ലഘൂകരിക്കണമെന്ന ആവശ്യം കേന്ദ്രസഹമന്ത്രി​യുടെ മുന്നിൽ വച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിലേക്ക്​ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ സർവീസുകൾ ആരംഭിച്ചെങ്കിലും ബഹ്​റൈനിൽ നിന്ന്​ അതിനുള്ള തുടക്കമായിട്ടില്ല. മുൻ കൈയെടുക്കേണ്ട എയർഇന്ത്യ ഇപ്പോഴും ഇതേക്കുറിച്ച്​ മൗനത്തിലാണെന്ന പരാതി പ്രതിനിധികൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇൗ വിഷയത്തിൽ വിവിധ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യയുടെ ബഹ്​റൈൻ-കണ്ണൂർ സർവീസ്​ വരുന്ന ഏപ്രിൽ മുതൽ ആരംഭിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞതായും സുബൈർ കണ്ണൂർ ‘ഗൾഫ്​ മാധ്യമ​’േത്താട്​ പറഞ്ഞു. സമ്മേളനത്തിന്​ തുടക്കമായ ഇന്നലെ ബഹ്​റൈനിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ സമ്മേളനത്തിൽ പ​െങ്കടുത്തിട്ടില്ലെന്നാണ്​ ലഭിക്കുന്ന സൂചന.

Tags:    
News Summary - indian pravasi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.