മനാമ: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനാഘോഷം മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ ആഘോഷിച്ചു. സമാജം ഓഫിസിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യദിന പ്രഭാഷണവും ദേശഭക്തിഗാനമത്സരവും ക്വിസ് മത്സരവും മധുര വിതരണവും ഉണ്ടായിരുന്നു.
പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രജീഷ് പി.സി സ്വാഗതം ആശംസിച്ചു. ലത്തീഫ് കെ മുഖ്യപ്രഭാഷണം നടത്തി. അനസ് റഹീം, മൻഷീർ കൊണ്ടോട്ടി, റഫീഖ് പൊന്നാനി, തങ്കച്ചൻ, മൊയ്തീൻ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിന് വൈസ് പ്രസിഡന്റ് മൻഷീർ കൊണ്ടോട്ടി നേതൃത്വം നൽകി. ട്രഷറർ ബാബു എം.കെ നന്ദി പറഞ്ഞു, പ്രമോദ് വടകര, ബാഹിറ, സുനിൽകുമാർ, മുജീബ് വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി.
മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യദിനാഘോഷം
മനാമ: സൽമാബാദ് മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ സ്റ്റുഡന്റ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സദർ മുഅല്ലിം അബ്ദു റഹീം സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സന്ദേശപ്രഭാഷണം നടത്തി. അബ്ദുല്ല രണ്ടത്താണി, ഹംസ ഖാലിദ് സഖാഫി, ഷഹബാസ്, ഫാദിൽ എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ്സ് കൗൺസിൽ വൈസ് ക്യാപ്റ്റൻ സാറ ഷനൂന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹവ ജിദാഫ്സ് ഗാനമാലപിച്ചു. ഇശ നസ്റിൻ പാലക്കാട് സ്വാഗതവും മിന്ന ഫാത്വിമ കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.
മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ സ്റ്റുഡന്റ്സ് കൗൺസിൽ സ്വാതന്ത്ര്യദിനാഘോഷം
മനാമ: മഹാത്മാ ഗാന്ധി കൾചറൽ ഫോറം സ്വാതന്ത്ര്യദിനമാഘോഷിച്ചു. പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി കൾചറൽ ഫോറം രക്ഷാധികാരി ബാബു കുഞ്ഞിരാമൻ, മുൻ പ്രസിഡന്റ് അനിൽ തിരുവല്ല, തോമസ് ഫിലിപ്പ്, വിനോദ് കണ്ണൂർ, പവിത്രൻ പൂക്കോട്ടി വൈസ് പ്രസിഡന്റ് അജിത് കുമാർ, ജോബിൻ വർഗീസ്, ജയേഷ് താന്നിക്കൽ, ശ്യാം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മഹാത്മാ ഗാന്ധി കൾചറൽ ഫോറം സ്വാതന്ത്ര്യദിനാഘോഷം
മനാമ: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യവാർഷികം കായംകുളം പ്രവാസി കൂട്ടായ്മ ആഘോഷിച്ചു. ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ് എക്സിക്യൂട്ടിവ് അംഗം ശ്യാം കൃഷ്ണൻ, മഹാത്മാ ഗാന്ധി കൾചർ ഫോറം പ്രസിഡന്റ് എബി തോമസ്, എസ്.എൻ.സി.എസ് ആക്ടിങ് പ്രസിഡന്റ് പവിത്രൻ പൂക്കോട്ടി, കുടുംബസൗഹൃദവേദി രക്ഷാധികാരി അജിത് കുമാർ എന്നിവർ സംസാരിച്ചു. അംഗങ്ങളായ ഗണേഷ് നമ്പൂതിരി, അഭിഷേക് നമ്പൂതിരി, ശംഭു, അരവിന്ദ്, ഷൈജു, ജോബിൻ വർഗീസ്, സുനി ഫിലിപ്പ്, ആരതി, പ്രീതി ശ്യാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കായംകുളം പ്രവാസി കൂട്ടായ്മ സ്വാതന്ത്ര്യദിനാഘോഷം
കായംകുളം പ്രവാസി കൂട്ടായ്മ സ്വാതന്ത്ര്യദിനാഘോഷം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൽമാബാദ്, സിത്ര, ഹമദ് ടൗൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സൽമാബാദ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ പതാക ഉയർത്തി. സിത്ര ഏരിയയിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും ഹമദ് ടൗൺ ഏരിയയിൽ വൈ. പ്രസിഡന്റ് കിഷോർ കുമാറും ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സന്തോഷ് കാവനാട്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രതിൻ തിലക്, സിദ്ദീഖ് ഷാൻ, വി.എം. പ്രമോദ്, അജിത് ബാബു, രഞ്ജിത്ത്, മനോജ് ജമാൽ, സീനിയർ മെംബർ അജികുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് നടന്ന പരിപാടികൾക്കും മധുരവിതരണത്തിനും ഏരിയ കമ്മിറ്റി ഭാരവാഹികളായ ലിനീഷ് ആചാരി, ജോസ് മങ്ങാട്, ഗ്ലാൻസൺ, തസീബ്, അരുൺ, വിനീഷ്, ഫസലുദ്ദീൻ, ഷാൻ, റാഫി, പ്രവാസി ശ്രീ യൂനിറ്റ് ഹെഡ് ജ്യോതി പ്രമോദ് എന്നിവർ നേതൃത്വം നൽകി.
കെ.പി.എ സ്വാതന്ത്ര്യദിനാഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.