ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന വീടിന് മുന്നിലിരിക്കുന്ന കുട്ടി
മനാമ: സമൂഹമാധ്യമത്തിൽ ഫലസ്തീനെതിരെ വിദ്വേഷ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടറെ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രിയിലെ ഇന്‍റേണൽ മെഡിസിൻ വിഭാഗം ഡോക്ടറായ സുനിൽ ജെ. റാവുവാണ് വിദ്വേഷജനകമായ പോസ്റ്റിട്ടത്. വ്യാപക വിമർശനമുയർന്നതിനെത്തുടർന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചിരുന്നു.
ഡോക്ടറുടെ പോസ്റ്റ് സാമൂഹികമര്യാദയുടെയും സ്ഥാപനത്തിന്‍റെ പെരുമാറ്റച്ചട്ടത്തിന്‍റെയും ലംഘനമായതിനാലാണ് നിയമനടപടികൾ സ്വീകരിക്കുകയും അടിയന്തരമായി പിരിച്ചുവിടുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.