മനാമ: ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരുമയുടെയും ഉത്സവമായ ഓണം ഈ വർഷവും ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ ക്ലബ്. ‘ആവണി 2025’ എന്ന പേരിൽ സെപ്റ്റംബർ 18ന് ക്ലബ് പരിസരത്ത് വെച്ച് പതാക ഉയർത്തൽ ചടങ്ങോടെ ആഘോഷങ്ങൾ ആരംഭിക്കും. തുടർന്ന് ഡാൻസ് ധമാക്ക-സീസൺ 2 സിനിമാറ്റിക് നൃത്ത മത്സരവും നടക്കും. പ്രശസ്ത ഡാൻസറായ റംസാൻ മുഹമ്മദ് മുഖ്യാതിഥിയാകും. തുടർന്ന് വിവിധ ദിവസങ്ങളിലായി തിരുവാതിര, ഓണപ്പുടവ, ഓണപ്പാട്ട്, പൂക്കളം, പായസം, വടംവലി മത്സരങ്ങളും സംഘടിപ്പിക്കും.
ഒക്ടോബർ രണ്ടിന് വൈകീട്ട് പ്രശസ്ത ഗായകനും നടനുമായ ആബിദ് അൻവർ, ദിവ്യ നായർ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോയും നടക്കും. ഒക്ടോബർ മൂന്നിന് വടംവലി മത്സരവും സഹൃദയ സംഘത്തിന്റെ നാടൻപാട്ടും ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഒക്ടോബർ 10ന് 3500ലധികം അംഗങ്ങൾക്ക് രുചികരമായ ഓണസദ്യയും സജ്ജമാക്കും. ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സാനി പോൾ കോളെങ്ങാടൻ ജനറൽ കൺവീനറായി ആവണി 2025 ന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് 51 അംഗ സംഘാടകസമിതിയും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.