ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പാർലമെന്റ് സ്പീക്കറുമായി ചർച്ച നടത്തുന്നു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലമുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും തൃപ്തികരമായി മുന്നോട്ടുപോകുന്നതായി വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പാർലമെന്റ്, സാമ്പത്തിക, വ്യാപാര, നിക്ഷേപ, നയതന്ത്ര മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങൾക്കും ഏറെ ഗുണകരമാകുമെന്നും പാർലമെന്റ് അധ്യക്ഷൻ വ്യക്തമാക്കി. പാർലമെന്റിൽ അദ്ദേഹത്തിന്റെ ഓഫിസിലായിരുന്നു ചർച്ച. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിനും സ്നേഹത്തിനും അംബാസഡർ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.