ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ െഎ.സി.ആർ.എഫ്​ അംഗങ്ങളുമായി ചർച്ച നടത്തുന്നു

ഇ​ന്ത്യ​ൻ അ​ബാ​സ​ഡ​ർ ​െഎ.​സി.​ആ​ർ.​എ​ഫ്​ അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി

മനാമ: ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ്​ ഫണ്ട്​ (​െഎ.സി.ആർ.എഫ്​) അംഗങ്ങളുമായി ഒാൺലൈനിൽ ചർച്ച നടത്തി. സെക്കൻഡ്​ സെക്രട്ടറിമാരായ നോർബു നേഗി, രവിശങ്കർ ശുക്ല എന്നിവരും യോഗത്തിൽ പ​െങ്കടുത്തു.

കോവിഡ്​ -19 തുടങ്ങിയതു മുതൽ ​െഎ.സി.ആർ.എഫ്​ ഇന്ത്യൻ സമൂഹത്തിന്​ ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന്​ അംബാസഡർ പറഞ്ഞു. പ്രവാസികളുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണാൻ വെർച്വലായി നടത്തിയ ആദ്യ ഒാപൺ ഹൗസ്​ വിജയമായിരുന്നു. ഇന്ത്യൻ സമൂഹത്തിനിടയിൽ ഇതേക്കുറിച്ച്​ കൂടുതൽ അവബോധമുണ്ടാക്കാൻ ​െഎ.സി.ആർ.എഫ്​ ശ്രമിക്കണം. കൂടുതൽ ആളുകൾക്ക്​ ഒാപൺ ഹൗസ്​ പ്രയോജനപ്പെടുത്താൻ ഇത്​ സഹായിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രക്ക്​ വന്ദേ ഭാരത്​ ദൗത്യത്തിനുശേഷം രണ്ടാം ഘട്ടത്തിനുള്ള ശ്രമങ്ങൾ എംബസി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. എയർ ബബ്​ൾ പ്രകാരം ബഹ്​റൈനിലേക്ക്​ വരാൻ കഴിയുന്ന യാത്രക്കാരുടെ പരിധി ക്രമേണ ഉയർത്താൻ എംബസിക്ക്​ സാധിച്ചിട്ടുണ്ട്​. ഇന്ത്യൻ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൂടുതൽ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ അരുൾദാസ്​ തോമസും ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പും ​െഎ.സി.ആർ.എഫി​െൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 35ലധികം അംഗങ്ങൾ യോഗത്തിൽ പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.