അസ്കറിലെ വെല്‍ഡിങ് വയര്‍ ഫാക്ടറിയില്‍ സ്ഥാപിച്ച സൗരോർജ പദ്ധതി സുസ്ഥിര ഊർജ അതോറിറ്റി ചെയര്മാന് ഡോ. അബ്ദുല്‍ ഹുസൈന് ബിന്‍ അലി മിര്‍സ ഉദ്ഘാടനം ചെയ്യുന്നു
മനാമ: അസ്കറിലെ വെല്‍ഡിങ് വയര്‍ ഫാക്ടറിയില്‍ സ്ഥാപിച്ച സൗരോർജ പദ്ധതി സുസ്ഥിര ഊർജ അതോറിറ്റി ചെയര്മാന് ഡോ. അബ്ദുല്‍ ഹുസൈന് ബിന്‍ അലി മിര്‍സ ഉദ്ഘാടനം ചെയ്തു. സയാനി ഇന്‍വെസ്റ്റ്മെൻറ് ഗ്രൂപ്പിന് കീഴിലുള്ള മെഡാല്‍ സോളാര്‍ കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. മെഡാല്‍ സോളാര്‍ കമ്പനി ഗ്രൂപ് ചെയര്മാന് ഖാലിദ് റാഷിദ് അല്‍ സയാനി, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് ഹാമിദ് റാഷിദ് അല്‍ സയാനി എന്നിവരെ കൂടാതെ കമ്പനി ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ടവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സൗരോർജത്തില്‍നിന്നുള്ള വൈദ്യുതിപദ്ധതികള്‍ വിവിധ സ്ഥാപനങ്ങളും കമ്പനികളും ഏറ്റെടുത്ത് നടത്തുന്നത് സന്തോഷകരമാണെന്ന് ഡോ. മിര്‍സ വ്യക്തമാക്കി. പൊതു, സ്വകാര്യ മേഖലകളെ സംയോജിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. 2017ലാണ് രാജ്യത്ത് സൗരോർജ പദ്ധതികള്‍ ശക്തമാക്കാന്‍ തീരുമാനമെടുത്തത്. രാജ്യത്തെ കുടുംബങ്ങളും സൗരോർജ പാനലുകള്‍ സ്ഥാപിക്കുന്നതിന് മുന്നോട്ടുവരുന്നുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ 20 മുതല്‍ 25 മെഗാവാട്ട് വരെ വൈദ്യുതി ഉല്പാദിപ്പിക്കാന് സാധിക്കുന്ന പദ്ധതികള്‍ മെഡാല്‍ സോളാര്‍ കമ്പനി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.