ബഹ്റൈൻ മീഡിയ സിറ്റി ഫിലിം സൊസൈറ്റി ഉദ്ഘാടനത്തിൽനിന്ന്
മനാമ: െഎമാക് ബഹ്റൈൻ മീഡിയ സിറ്റിയുടെ കീഴിലുള്ള ഫിലിം സെസൈറ്റി പ്രശസ്ത ബോളിവുഡ് ഡയറക്ടറും നിർമാതാവുമായ ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായും അദ്ദേഹം ചുമതലയേറ്റെടുത്തു. 2022ൽ ബി.എം.സി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
രജനീകാന്ത് ഫാൻസ് അസോസിയേഷൻ സെക്രട്ടറി സുരേഷ് കാലടി വിശിഷ്ടാതിഥി ആയിരുന്നു. പ്രശസ്ത ചലച്ചിത്ര, നാടക പ്രവർത്തകരും നടീനടന്മാരുമായ പ്രകാശ് വടകരയും ജയ മേനോനുമാണ് ഫിലിം സെസൈറ്റിയുടെ പ്രൊജക്ട് ഡറക്ടർമാർ. ജയാ മേനോൻ, പ്രകാശ് വടകര, ബഹ്റൈൻ സിനിമാ ക്ലബ് പ്രതിനിധി യൂസഫ് ഫുലാദ്, പ്രമുഖ ജീവകാരുണ്യ സംഘനയായ ഡി.എം.സിയുടെ കേരള കോഒാർഡിനേറ്റർ ബെൻസി അറക്കൽ എന്നിവർ സംസാരിച്ചു. ഫിലിം സെസൈറ്റിക്ക് ആശംസകൾ അറിയിച്ചു. ബി.എം.സി മീഡിയ ആൻറ് അഡ്മിൻ ഹെഡ് പ്രവീൺ കൃഷ്ണ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ജെമി ജോൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മറീന ഫ്രാൻസിസ് പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.