ആയിഷ കെ. ,നൂർ ഫാത്തിമ , ഫാത്തിമ നസ്റിൻ ,റിസ ഫാത്തിമ ,അബാൻ
സാദിഖ് , അസ്വ ഫാത്തിമ ,ഹിബ അംജദ് ,മിൻഹ നിയാസ് ,ആയിഷ നിദ
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 5, 7, 10 ക്ലാസുകളിൽ നടത്തിയ പൊതു പരീക്ഷയിൽ സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്റസയിൽ 100 ശതമാനം വിജയം.
71 വിദ്യാർഥികൾ എഴുതിയ പൊതുപരീക്ഷയിൽ ഒരു ടോപ് പ്ലസ്, 14 ഡിസ്റ്റിങ്ഷൻ, 27 ഫസ്റ്റ് ക്ലാസ്, 11 സെക്കൻഡ് ക്ലാസ് ഉൾപ്പെടെ മികച്ച വിജയമാണ് വിദ്യാർഥികൾ നേടിയത്. ഏഴാംതരത്തിൽ ടോപ് പ്ലസ് നേടി ആയിശ അശ്ക്കർ ഒന്നാം സ്ഥാനവും ഡിസ്റ്റിങ്ഷൻ നേടി നൂർഫാത്തിമ ഇനിയത്ത് രണ്ടാം സ്ഥാനവും ഡിസ്റ്റിങ്ഷൻ നേടി. ഫാത്തിമ നസ്റിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അഞ്ചാം തരത്തിൽ ഡിസ്റ്റിങ്ഷനോടെ റിസ ഫാത്തിമ ഒന്നാം സ്ഥാനവും അബാൻ സാദിഖ് രണ്ടാം സ്ഥാനവും അസ്വ ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്താംതരത്തിൽ ഹിബ അംജദ് ഒന്നാം സ്ഥാനവും മിൻഹ നിയാസ് രണ്ടാം സ്ഥാനവും ആയിശ നിദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായും റമദാൻ അവധി കഴിഞ്ഞ് ആരംഭിക്കുന്ന പുതിയ അധ്യായനവർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസ ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 34332269, 35 107 554.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.