അനധികൃത കച്ചവടം: 10 മാസത്തിനിടെ പിടിയിലായത് 1180 പേർ 

മനാമ: കഴിഞ്ഞ 10 മാസത്തിനിടെ 1180 അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടിയതായി കാപിറ്റല്‍ സെക്രട്ടേറിയറ്റ് കൗണ്‍സിലിലെ സാങ്കേതിക സേവന വിഭാഗം  മേധാവി ശൗഖിയ ഹംദാന്‍ അറിയിച്ചു. അനധികൃത കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു. കാപിറ്റല്‍ സെക്രട്ടേറിയറ്റ്, ആഭ്യന്തര മന്ത്രാലയം, എല്‍.എം.ആര്‍.എ, ആരോഗ്യ മന്ത്രാലയം എന്നിവ സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. തെരുവ് കച്ചവടം പൂർണമായി അവസാനിപ്പിക്കുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. ശൈഖ് അബ്​ദുല്ല റോഡ്, ബാബുല്‍ ബഹ്‌റൈന്‍, ശൈഖ് ഹമദ് റോഡ്, എക്‌സിബിഷന്‍ റോഡ്, സുബാറ അവന്യൂ, ആല്‍ഖലീഫ അവന്യൂ എന്നീ പ്രധാന കേന്ദ്രങ്ങളിലാണ്​ പരിശോധന നടത്തിയത്​. പിടികൂടപ്പെട്ടവരിലധികവും അനധികൃത വിദേശ തൊഴിലാളികളാണ്​. അനധികൃത താമസക്കാരെന്ന നിലക്കുള്ള നിയമനടപടികള്‍ എല്‍.എം.ആര്‍.എ സ്വീകരിച്ചിട്ടുണ്ട്​.അനധികൃത കച്ചവടക്കാര്‍ യഥാര്‍ഥ വ്യാപാരികള്‍ക്ക് ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അനധികൃത കച്ചവടക്കാരിൽ നിന്ന്​ പിടിച്ചെടുത്ത സാധനങ്ങൾ നീക്കം ചെയ്യുന്നു

Tags:    
News Summary - illegal business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.