ഐ.സി.ആർ.എഫ് സംഘടിപ്പിച്ച സി.പി.ആർ ബോധവത്കരണ ക്യാമ്പ്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടും ഇന്ത്യൻ ക്ലബും അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് കാർഡിയാക് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യൻ ക്ലബിൽ നടന്ന ക്യാമ്പ് ഹൃദയാരോഗ്യവും അടിയന്തര പ്രതികരണവും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഹൃദയസ്തംഭനത്തിൽനിന്നും രോഗികളെ അടിയന്തര ഘട്ടങ്ങളിൽ രക്ഷിക്കാനായി സി.പി.ആർ നൽകുന്നതെങ്ങനെ എന്നത് സംബന്ധിച്ച് ക്ലാസെടുത്തു. ഡോ. ബാബു രാമചന്ദ്രൻ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് ഫ്രീഡ എമിലിയ, ടീം അംഗം പ്രിൻസ് എന്നിവർ നയിച്ചു. സി.പി.ആറിന്റെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് ഡോ. പി.വി ചെറിയാനും പരിപാടിയിൽ അനുഭവങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.