​െ​എ.സി.ആർ.എഫ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടി​െൻറ (​െഎ.സി.ആർ.എഫ്​) പുതിയ ഭാരവാഹികളെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്​തവ പ്രഖ്യാപിച്ചു. ചെയർമാനായി ഡോ. ബാബു രാമചന്ദ്രനെ നിയമിച്ചു. മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കിയ അരുൾദാസ് തോമസിനു പകരമാണ്​ ഡോ. ബാബു രാമചന്ദ്രൻ ചുമതലയേൽക്കുന്നത്​.

പുതിയ എക്​സിക്യൂട്ടിവ് ടീമിൽ വൈസ് ചെയർമാനായി അഡ്വ. വി.കെ തോമസ്, ജനറൽ സെക്രട്ടറിയായി പങ്കജ് നല്ലൂർ, ട്രഷററായി മണി ലക്ഷ്​മണമൂർത്തി, ജോ. സെക്രട്ടറിമാരായി നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോ. ട്രഷററായി രാകേഷ് ശർമ എന്നിവർ ചുമതലയേൽക്കും.

അരുൾദാസ് തോമസ് പുതിയ ടീമിനൊപ്പം എക്​സ്​- ഒഫിഷ്യോ / ഉപദേഷ്​ടാവായി തുടരും. ഭഗവാൻ അസർപോട്ടയും ഉപദേഷ്​ടാവായി തുടരും​. സുരേഷ് ബാബു, മുരളി നോമുല, സുൽഫിക്കർ അലി, പങ്കജ് മാലിക്, ജവാദ് പാഷ, രമൺ പ്രീത് എന്നിവരാണ് മറ്റ് എക്​സിക്യൂട്ടിവ് അംഗങ്ങൾ. നിലവിലെ െഎ.സി.ആർ.എഫ് ടീം അംഗങ്ങളായ മാധവൻ കല്ലത്ത്, സുധീർ തിരുനിലത്ത്, സുബൈർ കണ്ണൂർ, നാസർ മഞ്ചേരി, മുരളീകൃഷ്​ണൻ, ജോൺ ഐപ്പ്, കെ.ടി സലിം, മാത്യു ജോസഫ്, നിഥിൻ ജേക്കബ്, ഫ്ലോറിൻ മത്തിയാസ്, അരുൺ ഗോവിന്ദ്, ക്ലിഫോർഡ് കൊറിയ, ടോജി എ.ടി, കാശി വിശ്വനാഥ്, ശ്രീധർ എസ്, പവിത്രൻ നീലേശ്വരം, മുസ്​തഫ സിറാജുദ്ദീൻ, സുഷമ അനിൽ, ചെമ്പൻ ജലാൽ, അലോക് ഗുപ്​ത, സുനിൽ കുമാർ, ഡി.വി ശിവകുമാർ, പി.എസ് ബാലസുബ്രഹ്മണ്യം, അജയ് കൃഷ്​ണൻ എന്നിവരും പ്രാദേശിക ഫോറം അംഗങ്ങളും സന്നദ്ധപ്രവർത്തകരും തുടർന്നും എക്​സിക്യൂട്ടീവ് ടീമിനെ പിന്തുണക്കും.

അരുൾദാസ് തോമസി​െൻറ നേതൃത്വത്തിൽ ഐ.സി.ആർ.എഫ് നിർവഹിച്ച മഹത്തായ പ്രവർത്തനങ്ങളെ ചടങ്ങിൽ അംബാസഡർ അഭിനന്ദിച്ചു. ഡോ. ബാബു രാമചന്ദ്ര​െൻറ നേതൃത്വത്തിലുള്ള പുതിയ ടീമിനെ അദ്ദേഹം സ്വാഗതം ചെയ്​തു.

ബഹ്‌റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിന്​ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.സി.ആർ.എഫ്. ബഹ്​റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം നൽകുകയാണ് ഐ.സി.ആർ.എഫി​െൻറ ദൗത്യം. നിയമസഹായം, അടിയന്തര സഹായം, കമ്യൂണിറ്റി വെൽഫെയർ സർവിസസ്, മെഡിക്കൽ സഹായം, കൗൺസലിങ്​ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - ICRF announces new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.