ഐ.​സി.​എ​ഫ് സി​ത്ര യൂ​നി​റ്റ് റ​മ​ദാ​ൻ കാ​മ്പ​യി​ൻ പോ​സ്റ്റ​ർ മ​ൻ​സൂ​ർ അ​ഹ്സ​നി പ്ര​കാ​ശ​നം​ചെ​യ്യു​ന്നു

ഐ.സി.എഫ് റമദാൻ കാമ്പയിന് തുടക്കമായി

മ​നാ​മ: റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് സി​ത്ര യൂ​നി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന റ​യ്യാ​ൻ റ​മ​ദാ​ൻ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി നോ​മ്പു​തു​റ, റൗ​ദ മ​ജ്‍ലി​സ്, ഹ​ൽ​ക്ക​തു​ൽ ഖു​ർ​ആ​ൻ, ബ​ദ​ർ സ്മൃ​തി, ഒ​രു ദി​നം ഒ​രു മ​സ്അ​ല, ന​സ്വീ​ഹ, ഖ​ത്മു​ൽ ഖു​ർ​ആ​ൻ, ഹൃ​ദ​യ​പൂ​ർ​വം സ​കാ​ത് ഡ്രൈ​വ്, ത​റാ​വീ​ഹ് ന​മ​സ്കാ​രം, പെ​രു​ന്നാ​ൾ നി​സ്കാ​രം, ഈ​ദ് മു​ലാ​ഖാ​ത്, ആ​ത്മീ​യ സം​ഗ​മം തു​ട​ങ്ങി 15 ഇ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ര​ക്ഷാ​ധി​കാ​രി: നൗ​ഫ​ൽ മ​യ്യേ​രി, ശ​രീ​ഫ് സു​ഹ് രി, ​സി​റാ​ജ് വൈ​ക്കി​ലി​ശ്ശേ​രി ചെ​യ​ർ​മാ​ൻ: മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ഹ്സ​നി, വൈ​സ് ചെ​യ​ർ​മാ​ൻ: മു​സ്ത​ഫ സി.​വി, വാ​രി​സ്, ക​ൺ​വീ​ന​ർ: സി​നാ​ൻ, ജോ​യി​ൻ ക​ൺ​വീ​ന​ർ: സാ​ജി​ദ് ഫൈ​നാ​ൻ​സ്: അ​സ്മ​ർ ഫു​ഡ് ആ​ൻ​ഡ് ബീ​വ​റേ​ജ്: അ​ഷ്റ​ഫ്, ഹം​സ തു​ട​ങ്ങി 33 അം​ഗ സ്വാ​ഗ​ത സം​ഘ​ത്തി​നാ​ണ് കാ​മ്പ​യി​ന്റെ ചു​മ​ത​ല.

സി​ത്ര​യി​ലും പ​രി​സ​ര​ത്തി​ലു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന രൂ​പ​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ൾ എ​ല്ലാം ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ദി​നം​പ്ര​തി ന​ട​ക്കു​ന്ന നോ​മ്പു​തു​റ​യി​ലും പ്രാ​ർ​ഥ​ന സ​ദ​സ്സു​ക​ളി​ലും സി​ത്ര​യു​ടെ വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ഇ​വി​ടെ വ​ന്നെ​ത്തി ആ​ത്മീ​യാ​നു​ഭൂ​തി നു​ക​രു​ന്ന​ത്.

കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി മ​ജ്മ​അ് ത​അ് ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യി​ലേ​ക്കു​ള്ള പു​തി​യ വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​നും ആ​രം​ഭി​ച്ചു. മ​ദ്റ​സ​യി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നും നോ​മ്പ് തു​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 38182855, 39269571 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഐ.​സി.​എ​ഫ് സി​ത്ര യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - ICF Ramadan campaign begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.