ഐ.സി.എഫ് ഭാരവാഹികൾ ഷാഫി പറമ്പിൽ എം.പിക്ക്
കാന്തപുരത്തിന്റെ ആത്മകഥ ‘വിശ്വാസപൂർവം’ സമ്മാനിക്കുന്നു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ ഷാഫി പറമ്പിൽ എം.പിയുമായി ഐ.സി.എഫ് ബഹ്റൈൻ നാഷനൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. കാലങ്ങളായി പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗവൺമെന്റിന്റെ സത്വരശ്രദ്ധയിൽ കൊണ്ടുവരുന്നതോടൊപ്പം പ്രവാസി പുനരധിവാസ പദ്ധതികൾ കാര്യക്ഷമമാക്കുന്നതിനായി സജീവ ഇടപെടലുകളുണ്ടാവുമെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി കൊടുവള്ളി, ജനറൽ സിക്രട്ടറി ഷാനവാസ് മദനി, എകണോമിക്സ് സെക്രട്ടറി സി.എച്ച് അഷ്റഫ്, അബ്ദുൽ സലാം പെരുവയൽ എന്നിവരടങ്ങിയ സംഘമാണ് എം.പിയെ സാർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.