അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ചെയർമാൻ), ശമീർ പന്നൂർ(ജനറൽ കൺവീനർ), നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ)
മനാമ: റമളാൻ ക്യാമ്പയിന് മുന്നോടിയായി ഐ. സി. എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണം - പ്രകാശതീരം' 26 ന്റെ33 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഫെബ്രുവരി 13,14 തീയതികളിലായി മുഹറഖ് സയാനി ഹാളിൽ നടക്കുന്ന പരിപാടിക്ക് ഖുർആൻ പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്ര നേതൃത്വം നൽകും.
സ്വാഗതസംഘം ഭാരവാഹികളായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ചെയർമാൻ), ശമീർ പന്നൂർ(ജനറൽ കൺവീനർ), നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.
സബ്കമ്മിറ്റി അംഗങ്ങളായി ശംസുദ്ധീൻ പൂക്കയിൽ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുറഹ്മാൻ ചെക്യാട്, ശംസുദ്ദീൻ സുഹ് രി, സിയാദ് വളപട്ടണം, മുസ്ഥഫ ഹാജി കണ്ണപുരം, ശിഹാബുദ്ദീൻ സിദ്ദീഖി, നൗഫൽ മയ്യേരി, സമദ് കാക്കടവ്, അബ്ദുള്ള രണ്ടത്താണി, അസ്കർ താനൂർ, ഇബ്രാഹീം വി, ഷഹീൻ അഴിയൂർ, അബ്ദുൽ സലാം പെരുവയൽ എന്നിവരെയും തെരെഞ്ഞെടുത്തു
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. സി. സൈനുദ്ദീൻ സഖാഫി, സൂലൈമാൻ ഹാജി മേപ്പയ്യൂർ, റഫീക്ക് ലത്വീഫി വരവൂർ, മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദു റസാക്ക് ഹാജി, ശംസുദ്ധീൻ സുഹ് രി, സി എച്ച് അഷ്റഫ് ഹാജി, നൗഫൽ മയ്യേരി, സിയാദ് വളപട്ടണം, നൗഷാദ് മുട്ടുന്തല സംബന്ധിച്ചു. ശമീർ പന്നൂർ സ്വാഗതവും ഷംസു പൂക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.