മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നോളജ് ഡിപ്പാർട്മെന്റ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് സംഘടിപ്പിക്കുന്നു.
എസ്.എസ്.എൽ.സി മുതൽ പ്ലസ് ടു വരെയുള്ള പഠിതാക്കൾക്കും വിജയിച്ചവർക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഓൺലൈനിൽ സൗജന്യമായി സംഘടിപ്പിക്കുന്ന ഗൈഡൻസ് ക്ലാസിന് ഐ.എ.എം. ഇ സെക്രട്ടറിയും മലപ്പുറം മഅ്ദിൻ അക്കാദമിക് ഡയറക്ടറുമായ നൗഫൽ കോഡൂർ നേതൃത്വം നൽകും.
മേയ് 23 വെള്ളിയാഴ്ച ബഹ്റൈൻ സമയം ഉച്ചക്ക് 1.30ന് നടക്കുന്ന ക്ലാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് https://forms.gle/mW8VvF3qB66GN1PL6 എന്ന ഗൂഗ്ൾ ഫോം വഴി പേരുകൾ രജിസ്റ്റർ ചെയ്യാമെന്നും വിശദവിവരങ്ങൾക്ക് 3448 2410 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.