മനാമ: ബഹ്റൈൻ പ്രവാസികൾക്കിടയിൽ മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക സേവനരംഗത്ത് നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ഐ.സി.എഫ് ബഹ്റൈൻ 45ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
കേരള മുസ് ലിം ജമാഅത്തിന്റെ പ്രവാസി മുഖമായ ഐ.സി.എഫ്. 45ാം വാർഷികം വിളിച്ചറിയിക്കുന്ന ആശയ സമ്പുഷ്ടമായ ലോഗോ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് സെപ്റ്റംബർ 22ന് ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. സൃഷ്ടികൾ സെപ്റ്റംബർ ഏഴിന് മുമ്പായി icfbh45@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. വിശദവിവരങ്ങൾക്ക് 33892169, 34482410 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.