മന്ത്രിസഭ യോഗം: മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈ​െൻറ നേട്ടത്തിൽ അഭിമാനം

മനാമ: മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈന് മുന്‍നിര സ്ഥാനം ലഭിച്ചതിനെ മന്ത്രിസഭാ യോഗം ആഹ്ല ാദം പ്രകടിപ്പിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായ ിരുന്നു കാബിനറ്റ് യോഗം. മനുഷ്യാവകാശ മേഖലയില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചത് ബഹ്റൈന് അഭിമാനകരമായ നേട്ടമാണ്. യു.എസ് വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനത്തില്‍ ഇതര രാജ്യങ്ങളെ പിന്തള്ളി ബഹ്റൈന് മുന്‍നിരയില്‍ സ്ഥാനം ലഭിച്ചത്. ഹമദ് രാജാവി​​െൻറ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു നേട്ടത്തിന് കാരണമെന്ന് കാബിനറ്റ് വിലയിരുത്തുകയും ഹമദ് രാജാവിന് അഭിവാദ്യങ്ങള്‍ നേരുകയും ചെയ്തു. മനുഷ്യക്കടത്തിനെതിരായി ശക്തമായ നിയമങ്ങള്‍ ആവിഷ്കരിക്കാന്‍ തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയത്തിന് സാധിച്ചതും എല്‍.എം.ആര്‍.എയുടെ നേതൃത്വത്തില്‍ ഇരകള്‍ക്കായി അഭയ കേന്ദ്രമൊരുക്കാന്‍ കഴിഞ്ഞതും ഈ മേഖലയിലെ ഈടുറ്റ കാല്‍വെപ്പുകളാണെന്നും വിലയിരുത്തി.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മന്ത്രാലയങ്ങള്‍ക്കും അതോറിറ്റികള്‍ക്കും ഉപപ്രധാനമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യു.എസുമായി സഹകരിച്ച് ‘സമൃദ്ധിക്ക് വേണ്ടി സമാധാനം’എന്ന പ്രമേയത്തില്‍ ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയെ കാബിനറ്റ് സ്വാഗതം ചെയ്തു. ഫലസ്തീന്‍ സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്നതിനും ഫലസ്തീന്‍ ജനതക്ക് സുരക്ഷിതമായ ഭാവി ഒരുക്കുന്നതിനും ബഹ്റൈന് പങ്കാളിത്തം വഹിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശില്‍പശാലയില്‍ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളുടെ നിര്‍ദേശങ്ങളും ഇതില്‍ പരിഗണിക്കും. ഫലസ്തീന്‍ പ്രശ്നത്തില്‍ ക്രിയാത്മക ചുവടുവെപ്പ് നടത്താന്‍ കൂടിയാണ് ഇത്തരമൊരു ശില്‍പശാല. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ കമ്പനികളും ശില്‍പശാലയില്‍ പങ്കാളികളാകും. ബഹ്റൈനും സൗദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ടാമത് കോസ്​വെ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഉപപ്രധാനമന്ത്രി ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഹൂഥികളുടെ സൗദി അറേബ്യക്ക് നേരെയുള്ള അക്രമണങ്ങളെ കാബിനറ്റ് ശക്തമായി അപലപിക്കുകയും സൗദി അറേബ്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തീവ്രവാദ അക്രമണങ്ങള്‍ കൊണ്ട് മേഖലയെ അസ്ഥിരപ്പെടുത്താനാണ് ചില രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് മന്ത്രിസഭ വിലയിരുത്തി. ഇത്തരം ശ്രമങ്ങളെ എന്തു വില കൊടുത്തും തടയേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേതനം മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. തൊഴിലുടമകള്‍ വേതനം കൃത്യ സമയത്ത് നല്‍കണമെന്നും ആവശ്യമായ വേതന വര്‍ധന വരുത്തണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തില്‍ എല്‍.എം.ആര്‍.എ നിരീക്ഷണം ശക്തമാക്കാനാണ് നിര്‍ദേശം. തൊഴിലാളികള്‍ക്കുള്ള വേതനം ബാങ്ക് വഴി നല്‍കുന്നുവെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ ആവിഷ്കരിക്കാന്‍ തൊഴിൽ^‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ.യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - human trafikking-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.