മനാമ: ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് ഒരുക്കി. ക്യാമ്പ് 1,300 ഓളം പേര്‍ പ്രയോജനപ്പെടുത്തി. കണ്‍സള്‍ട്ടൻറ് ഇേൻറണല്‍ മെഡിസിന്‍ ഡോ. സുജീത് ലാല്‍, സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. മനു ഭാസ്‌കര്‍, ഇേൻറണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റുമാരായ ഡോ. പ്രദീപ് കുമാര്‍, ഡോ. ബിജു മോസസ്, ജനറല്‍ ഫിസിഷ്യന്‍മാരായ ഡോ. നിജേഷ് മേനോന്‍, ഡോ. ജയ മിശ്ര, ഡോ. ഫിറോസ് അമാനത്ത് അലി എന്നിവര്‍ പരിശോധന നിര്‍വഹിച്ചു. ഹൃദയ ദിന ക്യാമ്പിന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഷിഫ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെൻറിനും ഇതോടൊപ്പം ഔപചാരിക തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.