മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ ബറ്റൽകോ കമ്പനിയുടെ പുതിയ ചെയർമാൻ ൈശഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ ഗുദയ്ബിയ പാലസിൽ സന്ദർശിച്ചു. രാജ്യത്തിെൻറ സാമ്പത്തിക വികസനത്തിൽ ടെലികമ്യൂണിക്കേഷൻ കമ്പനികൾക്ക് നിർണ്ണയാക പങ്കുണ്ടെന്ന് കിരീടാവകാശി െചയർമാനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. വിവരാവകാശ രംഗത്ത് സാേങ്കതികമേൻമ അത്യന്താപേക്ഷിതമാണ്.
ടെലികമ്യൂണിക്കേഷൻ കമ്പനികൾ മേഖലയുടെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിന് സേവനവും ഉൽപന്നവും അടിസ്ഥാന സൗകര്യ വികസനവും മുൻഗണനാടിസ്ഥാനത്തിൽ തുടരകയുംവേണം. ബഹ്റൈൻ ടെലികോം മേഖല അന്താരാഷ്ട്ര നിലവാരത്തിൽ മികച്ച ഒരു മാതൃകയാണെന്ന് ഉറപ്പാക്കുന്നതിൽ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെയും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ട്രാൻസ്പോർട്ട് മന്ത്രാലയത്തിെൻറയും പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബറ്റൽകോ ബോർഡ് അംഗമായ ശൈഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.