?????? ??????????? ?????? ???????????? ?????????? ??????????? ?????????????? ?????? ???????????????????? ???????? ???? ??? ????? ?? ???? ?????? ????? ???????

അശ്വാഭ്യാസ മത്​സരത്തിൽ കിരീടാവകാശി അതിഥിയായി

മനാമ: റഷീദ്​ കുതിരയോട്ട ക്ലബ്​ സംഘടിപ്പിച്ച അശ്വാഭ്യാസ മത്​സരത്തിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ ഖലീഫ ബിൻ ഹമദ്​ ആൽ ഖലീഫ സംബന്​ധിച്ചു സമ്മാനദാനം നിർവഹിച്ചു. കിരീടാവകാശിയെ സുപ്രീം കമ്മിറ്റി വൈസ്​ ചെയർമാൻ ​ശൈഖ്​ ഇൗസ ബിൻ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ,  ൈശഖ്​ മുഹമ്മദ്​ ബിൻ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവർ ചേർന്ന്​ സ്വീകരിച്ചു.

ശൈഖ്​ സുൽതാൻ അൽ ദീൻ ബിൻ മുഹമ്മദ്​ ബിൻ സൽമാൻ ആൽ ഖലീഫ, ശൈഖ്​ ഖാലിദ്​ ബിൻ അലി ബിൻ ഇൗസ അൽ ഖലീഫ, ശൈഖ്​ ഹമദ്​ ബിൻ അബ്​ദുല്ല ബിൻ ഇൗസ ആൽ ഖലീഫ, ശൈഖ്​ സൽമാൻ ബിൻ മുഹമ്മദ്​ ബിൻ ഇൗസ ആൽ ഖലീഫ തുടങ്ങിയവർ സംബന്​ധിച്ചു. അശ്വാരൂഡ മുന്നേറ്റത്തിനായി രാജ്യത്തെ കായിക പ്രേമികളും യുവത്വവും നടത്തുന്ന കഠിന പരിശ്രമങ്ങളെ കിരീടാവകാശി അഭിനന്ദിച്ചു. മത്​സരം കാണാൻ നിരവധിപേരാണ്​ എത്തിയത്​. 

Tags:    
News Summary - horse competition-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.