ആന്ധ്രാ സ്വദേശിക്ക് യാത്രരേഖകൾ കൈമാറുന്നു
മനാമ: വിസയോ മറ്റ് രേഖകളോ ഇല്ലാതെ ബഹ്റൈനിൽ കഴിഞ്ഞിരുന്ന ആന്ധ്രാ സ്വദേശി രാമലു ചകലക്ക് തുണയായി ഹോപ്പ് ബഹ്റൈൻ. കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ ഇദ്ദേഹത്തിന്റെ അവസ്ഥ ഹോപ്പിന്റെ ശ്രദ്ധയിൽ വരികയും, നിജസ്ഥിതി ബോധ്യപ്പെട്ട് സഹായിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
വിഷയം ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിൽപെടുത്തുകയും, ഔട്ട് പാസ് തരപ്പെടുത്തുകയും ചെയ്തു. യാത്രക്കാവശ്യമായ എയർ ടിക്കറ്റ് ഹോപ്പ് നൽകി. കൂടാതെ പതിനാല് വർഷത്തിന് ശേഷം നാട്ടിലെത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് നൽകാൻ സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും നൽകിയാണ് ഹോപ്പ് അദ്ദേഹത്തെ യാത്രയാക്കിയത്.
ഹോപ്പ് പ്രവർത്തകരായ നിസ്സാർ മാഹി, അഷ്കർ പൂഴിത്തല തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അദ്ദേഹത്തിന്റെ യാത്രക്ക് സഹായിച്ച ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, എമിഗ്രേഷൻ മേധാവികൾ, ഹോപ്പ് അംഗങ്ങൾ എന്നിവർക്ക് ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.