ഹോപ് ബഹ്റൈൻ പത്താം വാർഷികവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച കമ്മിറ്റി അംഗങ്ങൾ
മനാമ: പവിഴദ്വീപിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഹോപ് ബഹ്റൈൻ പത്താം വാർഷികം മേയ് 16ന് നടക്കും. വൈകീട്ട് ഏഴു മുതൽ 11 വരെ ഇന്ത്യൻ ക്ലബിൽ വെച്ചാണ് പരിപാടി. മുഖ്യാതിഥിയായി അഷറഫ് താമരശ്ശേരിയും ഹോപ് സ്ഥാപകരിൽ ഒരാളായ ചന്ദ്രൻ തിക്കോടിയും പങ്കെടുക്കും. കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഒരു ചെറു വിവരണം അടങ്ങിയ ഹോപ് സുവനീർ പ്രകാശനവും പരിപാടിയുടെ ഭാഗമായുണ്ടാകും.
പ്രശസ്ത വയലിനിസ്റ്റ് അപർണ ബാബുവിന്റെ ലൈവ് മ്യൂസിക്കൽ ഷോ മുഖ്യ ആകർഷണമാകും. കൂടാതെ ബഹ്റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ആകർഷകങ്ങളായ മറ്റു നിരവധി കലാപരിപാടികളും അരങ്ങേറും. പരിപാടിയുമായി ബന്ധപ്പെട്ട് 31 അംഗ കമ്മിറ്റി രൂപവത്കരിച്ചു. പ്രോഗ്രാം കൺവീനറായി ഹോപ് പ്രസിഡന്റ് ഷിബു പത്തനംതിട്ടയും, പ്രോഗ്രാം കോഓഡിനേറ്ററായി ബോബി പുളിമൂട്ടിലും പ്രവർത്തിക്കും. കെ.ആർ. നായർ, നിസാർ കൊല്ലം, ഷബീർ മാഹി, ജയേഷ് കുറുപ്പ്, താലിബ് അബ്ദുൽ റഹ്മാൻ, ജോഷി നെടുവേലിൽ, ഷാജി ഇളമ്പിലായി, നിസാർ മാഹി, സിബിൻ സലിം, ഗിരീഷ് പിള്ള, മുഹമ്മദ് അൻസാർ, അഷ്കർ പൂഴിത്തല, മനോജ് സാംബൻ, മുജീബ് റഹ്മാൻ, വിനു ക്രിസ്റ്റി, ഷിജു സി.പി, ഫൈസൽ പട്ടാണ്ടി, റംഷാദ്, ശ്യാംജിത്ത്, അജിത് കുമാർ, ബിജോ തോമസ്, റോണി, വിപീഷ്, പ്രശാന്ത്, ഷാജി മൂത്തല തുടങ്ങിയവർ അടങ്ങിയ കമ്മിറ്റിയാണ് നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.