ഹോപ്പിന്റെ പത്താം വാർഷികാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ ജീവകാരുണ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ് ബഹ്റൈന്റെ പത്താം വാർഷികാഘോഷം ശ്രദ്ധേയമായി.ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ യു.എ.ഇയിലെ സാമൂഹികപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായി.
തിരക്കുപിടിച്ച പ്രവാസജീവിതത്തിനിടയിൽ ലാഭേച്ഛയില്ലാതെ ജീവകാരുണ്യപ്രവർത്തനം ചെയ്യുന്ന ഇത്തരം കൂട്ടായ്മകളും വ്യക്തികളും സാധാരണ പ്രവാസികൾക്ക് എന്നും ആശ്വാസമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ 'നിരാലംബരുടെ തോഴൻ' എന്നറിയപ്പെട്ടിരുന്ന ചന്ദ്രൻ തിക്കോടി പരിപാടിയിൽ അതിഥിയായി പങ്കെടുത്തു. പ്രവാസജീവിതം അവസാനിപ്പിച്ച് 2019 ഡിസംബറിൽ നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം ഹോപ്പിന്റെ രക്ഷാധികാരിയും സ്ഥാപക അംഗവുമാണ്. ഹോപ്പിന്റെ പ്രസിഡന്റും പ്രോഗ്രാമിന്റെ കൺവീനറുമായ ഷിബു പത്തനംതിട്ട അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം ആശംസിച്ചു. രക്ഷാധികാരി നിസാർ കൊല്ലം ഹോപ്പിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. രക്ഷാധികാരികളായ കെ.ആർ. നായർ, ഷബീർ മാഹി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചടങ്ങിൽ ഹോപ്പിന്റെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ‘പ്രതീക്ഷയുടെ സഞ്ചാരപഥങ്ങൾ’ എന്ന പേരിൽ സുവനീർ പ്രകാശനം നടന്നു. സുവനീറിന്റെ ആദ്യ കോപ്പി അഷ്റഫ് താമരശ്ശേരിയിൽനിന്ന് ചന്ദ്രൻ തിക്കോടി ഏറ്റുവാങ്ങി. സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, കണ്ണൂർ സുബൈർ, ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരുനിലത്ത്, ബഷീർ അമ്പലായി എന്നിവർ സംസാരിച്ചു. ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന സൽമാനിയ ഹോസ്പിറ്റലിലെ നഴ്സ്മാരെയും പുഷപരാജിനെയും ചടങ്ങിൽ ആദരിച്ചു. ഡോ. പി.വി. ചെറിയാൻ, കെ.ടി. സലിം ഉൾപ്പെടെ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാമിന്റെ കോഓഡിനേറ്റർ ബോബി പുളിമൂട്ടിൽ നന്ദി അറിയിച്ചു.
പ്രശസ്ത വയലിനിസ്റ്റ് അപർണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോ പരിപാടിയുടെ ഭാഗമായി നടന്നു.
താലിബ് ജാഫർ, അഷ്കർ പൂഴിത്തല, സിബിൻ സലിം, മനോജ് സാംബൻ, നിസ്സാർ മാഹി, ജോഷി നെടുവേലിൽ, ഗിരീഷ് പിള്ള, ഷിജു സി.പി, അൻസാർ മുഹമ്മദ്, മുജീബ് റഹ്മാൻ, റംഷാദ് എ കെ, ഷാജി എളമ്പിലായി, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, റോണി ഡൊമിനിക്ക്, ശ്യാംജിത് കമാൽ, വിപീഷ് പിള്ള, അജിത് കുമാർ, പ്രശാന്ത് ഗോപി, സുജീഷ് ബാബു, ബിജോ തോമസ്, ഷാജി മൂതല എന്നിവർ അംഗങ്ങളായ വിവിധ കമ്മിറ്റികൾ പരിപാടിയുടെ നടത്തിപ്പിനായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.