ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ
മനാമ: ആശൂറ ആഘോഷങ്ങളുടെ മുന്നോടിയായി ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഹുസൈനി സംഘങ്ങളിലെയും മതപരമായ കമ്യൂണിറ്റി സെന്ററുകളിലെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആശംസകൾ മന്ത്രി പങ്കുവെച്ചു.
എല്ലാ പൗരന്മാർക്കിടയിലും ഐക്യം, സമാധാനം, പരസ്പര ബഹുമാനം എന്നിവ നിലനിർത്താനുള്ള അവരുടെ പിന്തുണകളും മന്ത്രി എടുത്തുപറഞ്ഞു. മേഖലയിലെ നിലവിലെ സാഹചര്യമനുസരിച്ച് എല്ലാവരും കൂടുതൽ ശ്രദ്ധയും അവബോധവും ഉള്ളവരായിരിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സാമൂഹിക അച്ചടക്കവും പൊതു ക്രമങ്ങളും പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും, പ്രത്യേകിച്ച് ആശൂറ പോലുള്ള പ്രധാനപ്പെട്ട മതപരമായ ചടങ്ങുകളിൽ ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ഇത് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്, ‘വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർക്കും നമ്മൾ ഇടം നൽകരുത്. പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമത്തെയും ചെറുക്കാനുള്ള നിങ്ങളുടെ മനോഭാവത്തിൽ എനിക്ക് വിശ്വാസമുണ്ടെ’ന്നും യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ പ്രാധാന്യം: മറ്റ് രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നതിനും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ബഹ്റൈന്റെ സംസ്കാരത്തിന്റെ ഭാഗവുമായാണ് മതപരമായ കമ്യൂണിറ്റി സെന്ററുകളുടെ കൂട്ടായ്മകളെന്നും ശൈഖ് റാഷിദ് കൂട്ടിച്ചേർത്തു. ആശൂറയുടെ മതപരമായ അർഥത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഘോഷയാത്രകൾ രാഷ്ട്രീയ സംഭവങ്ങളാകാതിരിക്കാനും അദ്ദേഹം എല്ലാവരോടും അഭ്യർഥിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണം ഉറപ്പ് നൽകിയാണ് യോഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.