ഇസ്​ലാമിക കാര്യ ഹൈകൗണ്‍സില്‍ അംഗങ്ങളെ രാജാവ് സ്വീകരിച്ചു

മനാമ: ഇസ്​ലാമിക കാര്യ ഹൈകൗണ്‍സില്‍ ചെയര്‍മാനെയും അംഗങ്ങളെയും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ സ്വീകരിച്ചു. ഇസ്​ലാമിക കാര്യ ഹൈ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്​ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ ഖലീഫയെയും അംഗങ്ങളെയുമാണ് അദ്ദേഹം സ്വീകരിച്ച് ചര്‍ച്ച നടത്തിയത്. മുന്‍ ബഹ്റൈന്‍ ഭരണാധികാരി ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയാണ് 20 വര്‍ഷം മുമ്പ് ഹൈ കൗണ്‍സിലിന് രൂപം നല്‍കിയത്് ഇസ്​ലാമിക ചിന്തയുടെ വ്യാപനത്തിനും സന്തുലിത ഇസ്​ലാമിക രീതി പ്രചരിപ്പിക്കുന്നതിനുമായിരുന്നു ഈ വേദിക്ക് രുപം കൊടുത്തത്.

വിവിധ ആശയങ്ങളെയും മതങ്ങളെയും സംസ്​കാരങ്ങളെയും അടുത്തറിയാനും ബന്ധം ശക്തിപ്പെടുത്താനും പരസ്പരാംഗീകാരത്തി​​​െൻറ രീതി പ്രചരിപ്പിക്കാനുമുദ്ദേശിച്ചായിരുന്നു ഇതി​​​െൻറ പ്രവര്‍ത്തനം. ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ ഖലീഫയുടെ സേവനങ്ങളും കാഴ്​ചപ്പാടുകളും കൗണ്‍സിലി​​​െൻറ വളര്‍ച്ചക്കും വികാസത്തിനും കരുത്ത് പകര്‍ന്നിട്ടുണ്ട്. രാജ്യത്തെ പണ്ഡിതന്മാരും പ്രബോധകരും നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ദൗത്യം ഭംഗിയായി തുടരാനാണ് ആഗ്രഹിക്കുന്നത്. വിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് അത് പ്രചരിപ്പിക്കുന്നതിനും ഇസ്​ലാമി​​​െൻറ തനതായ ആശയം വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിനും സമുദായത്തിനും വേണ്ടി കൂടുതല്‍ സേവനങ്ങള്‍ അര്‍പ്പിക്കാന്‍ കൗണ്‍സിലിന് സാധ്യമാകട്ടെയെന്നും രാജാവ് ആശംസിച്ചു.

Tags:    
News Summary - His Majesty the King receives the President of the Supreme Council for Islamic Affairs and members of the Council_bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.