66 ദശലക്ഷം ഡോളർ മുതൽ മുടക്കിൽ ഹിൽട്ടൺ ​ഹോട്ടൽ വരുന്നു

മനാമ: 66 ദശലക്ഷം ഡോളർ മുതൽ മുടക്കിൽ ബഹ്​റൈൻ ബെയിൽ പുതിയ ഹോട്ടൽ വരുന്നു. ‘ഹിൽട്ടൺ’ ​ഗ്രൂപ്പാണ്​ ഹോട്ടൽ നിർമിക്കുന്നത്​. 2020ൽ ഇത്​ ഉദ്​ഘാടനത്തിനായി സജ്ജമാകും. ഇവിടെ പുതുതായി വരുന്ന ‘ദ അവന്യൂ മാളി’നടുത്താകും പുതിയ ഹോട്ടൽ. 150 അപാർട്​മ​െൻറുകളും 60 സ്​റ്റുഡിയോ സ്വീറ്റുകളും നാല്​ ഡൈനിങ്​ ഒൗട്​ലെറ്റുകളും സ്വിമ്മിങ്​ പൂളും സ്​പായും ഹോട്ടലിലുണ്ടാകും. ഇതുസംബന്ധിച്ച കരാർ ദുബൈയിൽ നടന്ന ചടങ്ങിൽ ഹിൽട്ടൺ പ്രസിഡൻറും ചീഫ്​ എക്​സിക്യൂട്ടിവുമായ ക്രിസ്​ നസ്സെറ്റയും ‘കിങ്​ ഫൈസൽ കോർണിഷ്​ ഡെവലപ്​മ​െൻറ്​’ ചെയർമാൻ മുഹമ്മദ്​ അൽഷായയും തമ്മിൽ ഒപ്പിട്ടു. അവന്യൂസ്​ ഷോപ്പിങ്​ കോംപ്ലക്​സുമായി ഹിൽട്ടൺ ​ബഹ്​റൈൻ ബെ ഹോട്ടലിന്​ നേരിട്ട്​ ബന്ധമുണ്ടാകും.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ബഹ്​റൈനിൽ 10 ബില്ല്യൺ ഡോളർ മുതൽമുടക്കിൽ 15 ഹോട്ടലുകൾ തുറക്കുമെന്ന്​ അറിയിപ്പുണ്ടായിരുന്നു. ദ വൺ ആൻറ്​ ഒൺലി റി​േസാർട്ട്​, വിൻധാം ഗ്രാൻറ്​ ഹോട്ടൽ, ഫെയർമോണ്ട്​, വിദ ഹോട്ടൽ ആൻറ്​ റിസോർട്ട്​, ദ അഡ്രസ്​ ഹോട്ടൽ ആൻറ്​ റിസോർട്ട്​, ​െഎബിസ്​ ഹോട്ടൽ, പുൾമാൻ ഹോട്ടൽ തുടങ്ങിയവയാണ്​ വരുന്നത്​.        

Tags:    
News Summary - hilton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.