മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ബഹ്റൈൻ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും ലോക ജനതക്കും ഹിജ്റ പുതുവർഷാശംസകൾ നേർന്നു.
നന്മയും ക്ഷേമവും സമാധാനവും നിറഞ്ഞ അന്തരീക്ഷം ലോകം മുഴുവൻ വ്യാപിക്കട്ടെയെന്നും പ്രതീക്ഷയോടെ പുതുവർഷത്തെ സമീപിക്കാനാകട്ടെയെന്നും ഇരുപേരും ആശംസയിൽ വ്യക്തമാക്കി. മുഹമ്മദ് നബിയുടെ പലായനത്തിന്റെ ഓർമകൾ ഇസ്ലാമിക സമൂഹത്തിന് കൂടുതൽ കരുത്ത് നൽകുന്നതാണ്. മാനവികതയും സൗഹാർദവും സ്നേഹവും നിലനിർത്തി മുന്നോട്ടുപോകാനാണ് പ്രവാചകാദർശം പഠിപ്പിച്ചതെന്നും അതിനെ മുറുകെ പിടിച്ചാണ് ബഹ്റൈൻ മുന്നോട്ടു പോകുന്നതെന്നും ഹമദ് രാജാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.