ബഹ്റൈൻ വിദേശകാര്യ മന്ത്രിയും യു.കെ.വിദേശ കാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി
മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ്ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ യു.കെ. വിദേശ, കോമൺവെത്ത് കാര്യ സെക്രട്ടറി ബോറിസ് ജോൺസണുമായി ലണ്ടനിൽ ചർച്ച നടത്തി. മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ^യു.കെ.ബന്ധം ശക്തമായി തുടരേണ്ടതിെൻറ ആവശ്യകത വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഭീകരസംഘടനകളുടെ സാന്നിധ്യം വലിയ ഭീഷണിയാണ്.
ഇത്തരം ഗ്രൂപ്പുകളെയും അവർക്ക് പണവും മറ്റ് സഹായങ്ങളും നൽകുന്നവരെയും തടയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയുടെ സുരക്ഷാവിഷയങ്ങളിൽ ബഹ്റൈനുമായി സഹകരിക്കാനുള്ള താൽപര്യം ബോറിസ് ജോൺസൺ അറിയിച്ചു. ബഹ്റൈന്‍ വിവിധ മേഖലകളിൽ പുരോഗതി നേടാനാകെട്ടയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.