മനാമ: ആരോഗ്യമന്ത്രി ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ ബഹ്റൈൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഭാരവാഹികളെ സ്വീകരിച്ചു. മന്ത്രാലയവുമായി വിവിധ തലങ്ങളിലുള്ള സഹകരണം കഴിവുള്ള ഫാർമസിസ്റ്റുകളെ ലഭ്യമാക്കാനുപകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്വദേശികളായ ഫാർമസിസ്റ്റുകൾക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുക, തദ്ദേശീയമായി മരുന്നുൽപാദന സാധ്യതയും ചർച്ചയായി. ബഹ്റൈൻ ഫാർമസിസ്റ്റ് അസോസിയേഷൻ ചെയർപേഴ്സൻ റിഹാബ് അന്നുഐമിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് മന്ത്രി സ്വീകരിച്ചത്. മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽ ഹാജിരിയും കൂടിക്കാഴ്ചയിൽ സന്നിഹിതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.