മനാമ: സിസ്റ്റം ഡൗണായതിനെത്തുടർന്ന് സൗദി-ബഹ്റൈൻ കോസ് വേയിൽ വൻ ഗതാഗതക്കുരുക്ക്. നിരവധി വാഹനങ്ങളാണ് കോസ് വേയിൽ കുടുങ്ങിക്കിടക്കുന്നത്.
ഇൻഷ്വറൻസ് ഗേറ്റ് കടന്നതിന് ശേഷമുള്ള എമിഗ്രേഷൻ ചെക്ക് പോയിന്‍റിലാണ് സിസ്റ്റം തകരാറിലായത്. രണ്ട് മണിക്കുറിലധികമായി തുടരുന്ന ഗതാഗതക്കുരുക്ക്, സിസ്റ്റം നന്നായാലും സാധാരണ നിലയിലാവാൻ മണിക്കൂറുകളെടുക്കുമെന്നാണ് പറയപ്പെടുന്നത്. ബഹ്റൈൻ എമിഗ്രേഷനും കസ്റ്റംസ് ചെക്കിങ്ങും കൂടാതെ സൗദിയുടെ എമിഗ്രേഷനും കസ്റ്റംസ് ചെക്കിങ്ങും ഓരോരുത്തർക്കും നടത്തേണ്ടതുണ്ട്. വ്യാഴാഴ്ചയായതിനാൽ സൗദിയിൽനിന്നുള്ള സന്ദർശകരുടെ ഒഴുക്കും ബഹ്റൈനിലേക്കുണ്ട്.
ട്രാഫിക് കുറക്കാൻ ഇരു രാജ്യങ്ങളുടെയും തിരിച്ചറിയൽ പ്രക്രിയ സുഗമമാക്കാനുള്ള സാങ്കേതികതകളുടെ സാധ്യതകൾ പഠിക്കാൻ എം.പിമാർ കഴിഞ്ഞ ദിവസം പാർലമെന്‍റിൽ ആവശ്യമുന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.