??????????? ??????? ??????? ???? ??????? ???? ?????????, ????????-??????? ????? ????? ??????? ?????? ????? ???????? ??? ????????? ??????????

സ്വദേശി ഡോക്ടര്‍മാർക്ക്​ നിയമന നിര്‍ദേശം മന്ത്രിസഭക്ക് കൈമാറും

മനാമ: മെഡിക്കല്‍ ബിരുദം നേടിയ തൊഴിലില്ലാത്ത സ്വദേശി ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെ ട്ട് ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ തയാറാക്കിയ നിര്‍ദേശം മന്ത്രിസഭക്ക് കൈമാറാന്‍ തീരുമാനം. ആരോഗ്യ കാര്യ സ ുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന ്ന കോര്‍ഡിനേഷന്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ക്രോഡീകരിച്ചു.
നിലവില്‍ തൊഴില്‍ രഹിതരായ സ്വദേശി ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും അവരെ തൊഴില്‍ വിപണിയില്‍ ചേര്‍ക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളാണ് രൂപപ്പെടുത്തിയിട്ടുള്ളത്.

തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, ‘തംകീന്‍’ തൊഴില്‍ ഫണ്ട്, സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് ഇതിന് പദ്ധതി തയാറാക്കുക. യോഗത്തില്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ്, തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, തംകീന്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിങ് ഹമദ് റോയല്‍ മെഡിക്കല്‍ കോളജ് കമാണ്ടര്‍ മേജര്‍ ജനറല്‍ ശൈഖ് സല്‍മാന്‍ ബിന്‍ അതിയത്തുല്ല ആല്‍ ഖലീഫ, ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ്, ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ജന. സെക്രട്ടറി ഇബ്രാഹിം അന്നവാഖിദ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

Tags:    
News Summary - health affairs-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.