നാദരൂപ് ഗണേഷ് (പ്രസിഡന്റ്), ഫിയോന സതീഷ് (ജനറൽ സെക്രട്ടറി), ധ്യാൻ മുരളീകൃഷ്ണൻ (ട്രഷറർ), ആൻവിയാ സാബു (വൈസ് പ്രസിഡന്റ്), ഡൈന സോവിൻ (ജോ. സെക്രട്ടറി)
മനാമ: സാംസ കിഡ്സ് വിങ്ങിന്റെ പുതിയ സാരഥികൾ ചുമതലയേറ്റു. സൽമാനിയ കലവറ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി സി.എസ്.ഐ ചർച്ച് വികാരി റവ. ഫാദർ അനൂപ് സാം പങ്കെടുത്തു. ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. കിഡ്സ് വിങ് കൺവീനർ മനീഷ് പൊന്നോത്ത് ആമുഖപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളെ ജോയന്റ് കൺവീനർ ഇൻഷാ റിയാസ് പരിചയപ്പെടുത്തി. തുടർന്ന് വിശിഷ്ട വ്യക്തി ഫാദർ അനൂപ് സാം പുതിയ ഭാരവാഹികൾക്ക് ബാഡ്ജ് അണിയിച്ച് സ്ഥാനപദം ഏൽപിക്കുകയും ചെയ്തു.
പ്രസിഡന്റ് നാദരൂപ് ഗണേഷ്, വൈസ് പ്രസിഡന്റ് ആൻവിയാ സാബു, സെക്രട്ടറി ഫിയോന സതീഷ്, ജോയന്റ് സെക്രട്ടറി ഡൈന സോവിൻ, ട്രഷറർ ധ്യാൻ മുരളീകൃഷ്ണൻ എന്നിവർ പുതിയ സ്ഥാനപദം ഏൽക്കുകയും ഇവർക്ക് സാംസ പ്രസിഡന്റ് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. സാംസ കിഡ്സ് വിങ്ങിലെ മറ്റ് അംഗങ്ങൾക്ക് ഉപദേശക സമിതി അംഗം വത്സരാജ് കുയിമ്പിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കുഞ്ഞുങ്ങളുടെ ചിത്രരചന പ്രദർശനം ശ്രദ്ധേയമായിരുന്നു. കുട്ടികളുടെ ക്രിയാത്മക കഴിവുകൾ നേരിൽകണ്ട് വിലയിരുത്തിയ ഫാദർ അവർക്ക് വേണ്ട നിർദേശങ്ങളും പ്രോത്സാഹനങ്ങളും അറിയിക്കുകയുണ്ടായി.
തുടർന്ന് കുട്ടികൾക്കൊപ്പം മുതിർന്നവരുമായി സംവദിച്ച അദ്ദേഹം പകർന്ന സ്ട്രെസ് റിലീസ് ടെക്നിക് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നവ്യാനുഭവവും ഉന്മേഷവും ഉളവാക്കി. ആദര സൂചകമായി കിഡ്സ് വിങ് നേതൃത്വം സാംസയുടെ സ്നേഹോപഹാരം ഫാദറിന് കൈമാറി. മാസ്റ്റർ ധ്യാൻ മുരളീകൃഷ്ണനും കൂട്ടുകാരും നടത്തിയ ചായക്കട കുട്ടികളിൽ വരുമാന ശീലം ഉണർത്തുന്ന ഒരു വേദിയായി. കുട്ടികളുടെ വ്യത്യസ്തയിനം പരിപാടികൾക്കും സദസ്സ് സാക്ഷിയായി. ആദിനാഥ് ഒരുക്കിയ ഡ്രം പെർഫോമൻസ് ശ്രദ്ധേയമായി.
സ്ത്രീധനം എന്ന ദുരാചാരത്തെ ആസ്പദമാക്കി ശ്രദ്ധേയമായ മോണോആക്ട് അവതരിപ്പിച്ച ആൻവിയാ സാബു ആസ്വാദക മനസ്സുകളെ സമകസ്ലിക സംഭവങ്ങളിലേക്ക് അക്ഷരാർഥത്തിൽ കൂട്ടിക്കൊണ്ടുപോയി. ചടങ്ങ് നിയന്ത്രിച്ച ഗൗരി ബിജു, വ്യത്യസ്തങ്ങളായ നൃത്തങ്ങൾ അവതരിപ്പിച്ച ആത്മിക, ആദ്രിക അലങ്കൃത, റിക്സ എന്നിവർ ഏവരുടെയും പ്രശംസക്ക് പാത്രമായി. ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് കൊച്ചുമ്മൻ, മുരളികൃഷ്ണൻ, ട്രഷറർ റിയാസ് കല്ലമ്പലം, ലേഡീസ് വിങ് പ്രസിഡന്റ് അമ്പിളി സതീഷ്, സെക്രട്ടറി അപർണരാജ്, എന്റർടൈൻമെന്റ് സെക്രട്ടറി നിർമല ജേക്കബ്, വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, മെംബർഷിപ് സെക്രട്ടറി വിനീത്, ചാരിറ്റി കൺവീനർ സോവിൻ തോമസ്, മുൻ ജനറൽ സെക്രട്ടറി സതീഷ് പൂമനയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. സിത്താര മുരളി, സുധി ചിറക്കൽ, ധന്യ, രജിഷ, അജിമോൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫോട്ടോ കവറേജ് സുനിൽ നീലച്ചേരിയും ആദർശും രാജൻ മാളൂരും കൈകാര്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.