ബഹ്‌റൈൻ സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷ
Posted On
date_range Updated On
date_range സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കമായി
മനാമ: ബഹ്‌റൈൻ സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓശാന പെരുന്നാൾ കൊണ്ടാടി. ഓശാന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. റോജൻ പേരകത്തും ഫാ. സിബി തോമസും മുഖ്യകാർമികത്വം വഹിച്ചു. ചൊവ്വാഴ്ച വരെ വൈകീട്ട് ഏഴു മുതൽ ഒമ്പതു വരെ ഹാശാ കൺവെൻഷൻ നടക്കും. കൺവെൻഷന് ഫാ. സിബി തോമസ് നേതൃത്വം നൽകും. ബുധനാഴ്ച 6.30 മുതൽ പെസഹ ശുശ്രൂഷയും വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതൽ ദുഃഖവെള്ളി ശുശ്രൂഷകൾ ബഹ്‌റൈൻ കേരളീയ സമാജം ഹാളിലും നടക്കും. ശനിയാഴ്ച വൈകീട്ട് 6.30ന് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.