ഹരിഗീതപുരം ബഹ്റൈൻ വിഷു, ഈസ്റ്റർ, ഈദ് പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈനിലെ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മ ‘ഹരിഗീതപുരം ബഹ്റൈൻ’ ഈവർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റ് ഹാളിൽ നടന്ന വർണാഭമായ പരിപാടി മാധ്യമ പ്രവർത്തകനും ഹരിപ്പാട് നിവാസിയുമായ സോമൻ ബേബിയും രക്ഷാധികാരി അലക്സ് ബേബിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഹരിപ്പാട്ടുകാരായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും സൗമ്യ അഭിലാഷ് കോറിയോഗ്രാഫി ചെയ്ത പൂജാ ഡാൻസ്, ഒപ്പന, രമ്യ സജിത്ത് കോറിയോഗ്രാഫി ചെയ്ത കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഹരിപ്പാട് സുധീഷിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ ഗാനങ്ങളും വിഷുസദ്യയും ആരവം അവതരിപ്പിച്ച നാടൻപാട്ടും സോപാന സംഗീതവും പരിപാടിയോടാനുബന്ധിച്ചു നടന്നു. സംഘടനയിലെ മുതിർന്ന അംഗങ്ങളും കോർകമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഫുഡ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. കെ.ജി. ജയകുമാർ സ്വാഗതവും സജിത്ത് എസ്. പിള്ള നന്ദിയും രേഖപ്പെടുത്തി. ദീപക് തണലും രമ്യ സജിത്തും പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.