മനാമ: ഹജ്ജ് തീർഥാടകരുടെ പാസ്പോർട്ട് സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും സൗക ര്യം ഒരുക്കിയിട്ടുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നേരത്തേ കോഴിക്കോട് മാത്രമാണ് പാസ്പോർട്ട് സ്വീകരിച്ചിര ുന്നത്. ഇത്തവണ ഹജ്ജ് യാത്രക്കാർ രണ്ട് ഘട്ടങ്ങളിലായാണ് പുറപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ കോഴിക്കോട് നിന്നും രണ്ടാം ഘട്ടത്തിൽ കൊച്ചിയിൽനിന്നുമാണ് പുറപ്പെടുക. ഗുജറാത്ത്, യു.പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഇത്തവണ ഏറ്റവുമധികം അപേക്ഷകരുള്ളത്. അേപക്ഷകരുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്. കേരളത്തിൽനിന്ന് കഴിഞ്ഞ വർഷം 46,000 അപേക്ഷകൾ വന്ന സ്ഥാനത്ത് ഇത്തവണ 26,000 അപേക്ഷകളാണുള്ളത്. 10,400ഒാളം പേർക്കാണ് കേരളത്തിൽനിന്ന് ഹജ്ജിന് അവസരം. കൂടെ പുരുഷന്മാരില്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാനുള്ള അനുവാദം കഴിഞ്ഞ വർഷം മുതൽ സൗദി സർക്കാർ നൽകിയിട്ടുണ്ട്. പക്ഷേ, ഒരു കവറിൽ നാല് സ്ത്രീകൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇങ്ങനെ അപേക്ഷിക്കുന്ന മുഴുവൻ സ്ത്രീകൾക്കും നറുക്കെടുപ്പില്ലാതെതന്നെ ഹജ്ജിന് അവസരം ലഭിക്കും. പുരുഷന്മാരുടെ സഹായമില്ലാതെ പോകുന്ന സ്ത്രീകളിൽ കൂടുതലും കേരളത്തിൽനിന്നാണ്. ഇൻറർനെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാൽ കശ്മീരിൽനിന്നും ഇത്തവണ അപേക്ഷകർ കുറവാണ്.
അഞ്ചു വർഷം തുടർച്ചയായി അപേക്ഷിച്ചാൽ അഞ്ചാം വർഷം അവസരം ലഭിക്കുമെന്ന വ്യവസ്ഥ കഴിഞ്ഞ വർഷം മുതൽ നിർത്തലാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ അപേക്ഷകർ കൂടിയത് അതിനാലാണെന്നും വിലയിരുത്തലുണ്ട്. സ്ത്രീകൾക്കുവേണ്ടി കരിപ്പൂരിൽ എട്ട് കോടി രൂപ ചെലവിൽ പുതിയ േബ്ലാക്ക് പണിയുന്നുണ്ട്. നാല് നിലകളിലുള്ള കെട്ടിടത്തിെൻറ നിർമാണോദ്ഘാടനം കഴിഞ്ഞു. ഇതിനായി 1.20 കോടി രൂപ സംസ്ഥാന സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദേശപ്രകാരം ഹജ്ജ് ഹൗസിൽ െഎ.എ.എസ് കോച്ചിങ് സെൻററും മാർച്ചിൽ പ്രവർത്തനമാരംഭിക്കും. കണ്ണൂരിലും എംബാർക്കേഷൻ പോയൻറ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് അനുവാദം ലഭിച്ചില്ല.
മർകസ് സമ്മേളനം ഏപ്രിൽ ഒമ്പതു മുതൽ 12 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖാഫി ബിരുദം നേടിയ 1500 പണ്ഡിതർക്ക് സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് നൽകും.
മർകസിനോടനുബന്ധിച്ച് ഒരുക്കിയ നോളജ് സിറ്റിയുടെ ഉദ്ഘാടനം മാർച്ചിൽ നടക്കും. ലോ കോളജ്, യുനാനി മെഡിക്കൽ കോളജ്, പബ്ലിക് സ്കൂൾ, കൾചറൽ സെൻറർ, മ്യൂസിയം, കമ്യൂണിറ്റി ഹാൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് നോളജ് സിറ്റി. വാർത്തസമ്മേളനത്തിൽ ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം, നാഷനൽ പബ്ലിക്കേഷൻ സമിതി പ്രസിഡൻറ് ഹകീം സഖാഫി, നാഷനൽ സർവിസ് സമിതി പ്രിസിഡൻറ് വി.പി.കെ. അബൂബക്കർ ഹാജി എന്നിവരും പെങ്കടു
ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.