ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിച്ച ലോയൽറ്റി പ്ലഡ്ജ്
മനാമ: ആതിഥേയ രാജ്യമായ ബഹ്റൈനിനോടുള്ള ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു. "ഞങ്ങളുണ്ട് കൂടെ" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ബഹ്റൈൻ രാജാവിനും രാജ്യത്തിനും പിന്തുണയും കൂറും പ്രഖ്യാപിക്കുന്ന ചടങ്ങാണ് സൽമാനിയ കാനു ഗാർഡനിലെ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ചത്. സൊസൈറ്റി രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം ആശംസിച്ചു. പ്രിൻസ് നടരാജൻ, മിഥുൻ മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന ലോയൽറ്റി പ്ലഡ്ജിൽ സൊസൈറ്റിയിലെ കുടുംബാംഗങ്ങൾ രാജ്യത്തോടുള്ള കൂറും ഐക്യദാർഢ്യവും രേഖപ്പെടുത്തി.
ബഹ്റൈനും ഇന്ത്യൻ സമൂഹവും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുക, ആതിഥേയ രാജ്യത്തിന്റെ വികസന യാത്രയിൽ പ്രവാസി സമൂഹത്തിന്റെ പിന്തുണ ആവർത്തിച്ച് വ്യക്തമാക്കുക, രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഐക്യത്തോടെ നിലകൊള്ളുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.