മനാമ: എട്ടാമത് ഗള്‍ഫ് യൂനിയന്‍ ഫെര്‍ട്ടിലൈസേഴ്‌സ് സമ്മേളനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഖലീഫ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ സമ്മേളനം ഉദ്ഘാടനം െചയ്തു. ആദ്യമായാണ് ഇൗ സമ്മേളനം ബഹ്‌റൈനിൽ നടക്കുന്നത്. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ജി.സി.സി രാഷ്ട്രങ്ങള്‍, യു.എസ്, യു.കെ, ചൈന തുടങ്ങിയവിടങ്ങളിൽ നിന്നുള്ള പ്രമുഖ കമ്പനി മേധാവികളും പങ്കെടുക്കുന്ന പരിപാടി മൂന്ന് ദിവസം നീണ്ടു നില്‍ക്കും. ഗള്‍ഫ് െപട്രോകെമിക്കല്‍ കമ്പനിയുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഈ മേഖലയില്‍ നടക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.