മനാമ: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദേഹവിയോഗത്തിൽ വിശ്വാസസമൂഹത്തോടൊപ്പം പ്രാർഥിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിനേരുകയും ചെയ്യുന്നു. എട്ടു വർഷം മാത്രം മാർപാപ്പയുടെ പദവിയിൽ തുടരുകയും അതിനുശേഷം തന്റെ ആരോഗ്യനില മോശമായതിനാൽ സ്ഥാനംത്യാഗം ചെയ്യുകയും ചെയ്ത ബെനഡിക്ട് 16ാമൻ ദിശാബോധത്തോടെ കൂടി സഭയെ നയിച്ച ശ്രേഷ്ഠനായിരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. കേരളത്തിൽനിന്ന് മാർ ജോർജ് ആലഞ്ചേരിയും ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടതും ഈ കാലയളവിലാണ്. വിശ്വാസ സത്യങ്ങളിൽ യാഥാസ്ഥിതികത്വം തുടരുന്നതിനൊപ്പം കാലത്തിന് അനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും സഭയിൽ വന്നുപോയിട്ടുള്ള തെറ്റുകൾ ഏറ്റുപറയാനും അദ്ദേഹം തയാറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.