?????? ???????? ??????? ???? ????? ???????? ????? ??.??.??????? ??? ????????? ????????????? ?????????? ???????????? ??????? ????? ??????? ???????????????

‘ഗൾഫ്​ മാധ്യമം’ ഒാണാഘോഷം:  ക്വിസ്​ വിജയി സമ്മാനം ഏറ്റുവാങ്ങി

മനാമ: ​ഒാണത്തോടനുബന്ധിച്ച്​ ‘ഗൾഫ്​ മാധ്യമം’ പ്രമുഖ ഗൃഹോപകരണ^ഇലക്​ട്രോണിക്​സ്​ ബ്രാൻറായ ‘ക്ലിക്കോണു’മായി ചേർന്ന നടത്തിയ കേരള പൈതൃക ക്വിസിലെ മെഗ സമ്മാന വിജയിയെ തെരഞ്ഞെടുത്തു. തൃശൂർ സ്വദേശിയും ദീർഘ നാളായി ബഹ്​റൈൻ പ്രവാസിയുമായ പി.കെ.കൃഷ്​ണനാണ്​ മെഗ സമ്മാനമായ റെഫ്രിജറേറ്റർ  ലഭിച്ചത്​. ഇന്നലെ ടൂബ്ലിയിലെ ‘ക്ലിക്കോൺ’ ഒാഫിസിൽ നടന്ന ചടങ്ങിൽ കൃഷ്​ണൻ സമ്മാനം ഏറ്റുവാങ്ങി. 

‘ക്ലിക്കോൺ’ മാനേജിങ്​ ഡയറക്​ടർ അബ്​ദുൽ റസാഖ്​, ചീഫ്​ എക്കൗണ്ടൻറ്​ നവാഫ്​ മുഹമ്മദ്​, ‘ഗൾഫ്​ മാധ്യമം’ പ്രതിനിധികളായ എ.വി.ഷെറിൻ, ശക്കീബ്​ വലിയപീടികക്കൽ, ഹമീദ്​ കിടഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. ​പ്രതിദിന സമ്മാനത്തിന്​ അർഹരായവർ മുഹറഖിലുള്ള ‘ഗൾഫ്​ മാധ്യമം’ ഒാഫിസിലെത്തി സമ്മാനം സ്വീകരിക്കേണ്ടതാണ്​. വിവരങ്ങൾക്ക്​ 17342825 എന്ന നമ്പറിൽ ബന്ധപ്പെടുക. 

Tags:    
News Summary - gulf madhyamam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.