ഗൾഫ് കപ്പിൽ യു.എ.ഇക്കെതിരായ മത്സരത്തിൽ ബഹ്റൈന്റെ മുന്നേറ്റം
Posted On
date_range Updated On
date_range ഗൾഫ് കപ്പ്; ബഹ്റൈന്‍ വിജയത്തുടക്കം
മനാമ: ഇറഖിലെ ബസ്റയിൽ ആരംഭിച്ച ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈന്‍ വിജയത്തുടക്കം. ഗ്രൂപ് ബി മത്സരത്തിൽ യു.എ.ഇയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബഹ്റൈൻ പോരാട്ടവീര്യം തുടർന്നത്. മത്സരത്തിന്റെ 60ാം മിനിറ്റിൽ കുമൈൽ അൽ അസ്വാദാണ് ബഹ്റൈന്റെ ആദ്യ ഗോൾ നേടിയത്. 77ാം മിനിറ്റിൽ ബഹ്റൈൻ രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമിൽ സെബാസ്റ്റ്യൻ തഗ്ലിലാബാണ് യു.എ.ഇയുടെ ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.