ഗുദൈബിയ കൂട്ടം ഓണത്തിളക്കം 2024 പോസ്റ്റർ പ്രകാശനം
മനാമ: ഒക്ടോബർ 18ന് സല്ലാക്കിലെ ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ നടത്തുന്ന ഗുദൈബിയ കൂട്ടം ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ചടങ്ങിൽ രക്ഷാധികാരികളായ കെ.ടി. സലീം, സയിദ് ഹനീഫ്, റോജി ജോൺ, ഗ്രൂപ് അഡ്മിൻ സുബീഷ് നിട്ടൂർ എക്സിക്യൂട്ടിവ് അംഗങ്ങളായ റിയാസ് വടകര, ജയിംസ് ജാസ്, ജിഷാർ കടവല്ലൂർ, എസ്. മുജീബ് റഹ്മാൻ, രേഷ്മ മോഹൻ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ബിജു വർഗീസ്, ജിൻസി മോൾ സോണി, സിമി, ഷാനിഫ എന്നിവർ പങ്കെടുത്തു.
അംഗങ്ങൾക്കായി ഓണക്കളികളും തിരുവാതിരയും ഒപ്പനയും ഓണപ്പാട്ടുകളും വടംവലിയും ഗുദേബിയ കൂട്ടം കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കും ഗുദൈബിയ കൂട്ടം സദ്യ ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.